80 വയസു­ള്ള രോ­ഗി­യിൽ വി­ജയകരമാ­യി­ സ്‌പൈ­നൽ സർ­ജറി­ നടത്തി


മനാമ : അറേബ്യൻ ഗൾഫ് സർവ്വകലാശാലയുടെ(എ.ജി.യു) അനുബന്ധ സ്ഥാപനമായ കിംഗ് അബ്ദുള്ള ബിൻ അബ്ദുൾ അസീസ് മെഡിക്കൽ സിറ്റിയിൽ 80 വയസുള്ള രോഗിയിൽ സ്‌പൈനൽ സർജറി നടത്തി. അനസ്തേഷ്യ നൽകിയാണ് 80 വയസുകാരന്റെ സർജറി നടത്തിയത്. ആദ്യമായാണ് ഇത്രയും പ്രായമുള്ള വ്യക്തിയിൽ അനസ്തേഷ്യ നൽകി ഈ സർജറി വിജയകരമായി നടത്തുന്നതെന്ന് ഓർത്തോ പീഡിയാക് സർജൻ ഡോക്ടർ യൂസുഫ് ഷറഫ് പറഞ്ഞു. അര മണിക്കൂർ നീണ്ടുനിന്ന സർജറിയിൽ രോഗിയുടെ നട്ടെല്ലിൽ നിന്നും 5 സെന്റീമീറ്റർ നീളമുള്ള ഭാഗം നീക്കം ചെയ്തു. 

രോഗിക്ക് നടുവിനും ഇടതു കാലിനും അസഹ്യമായ വേദനയെത്തുടർന്ന് നടക്കാൻ കഴിയാതെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സർജറിയുടെ പാർശ്വഫലങ്ങൾ ഒഴിവാക്കാൻ ദിനചര്യകൾ ശ്രദ്ധാപൂർവ്വം ചെയ്യുകയും നടക്കുന്നത് ഒഴിവാക്കുകയും വേണം. ഈ സമയത്ത് അണുബാധ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ആസ്ത്മ, ശ്വാസകോശ രോഗങ്ങൾ എന്നിവ ഉണ്ടായിരുന്നതിനാൽ അനസ്തേഷ്യ നൽകുന്നത് ശ്രമകരമായിരുന്നെന്നും ഡോ. ഷറഫ് പറഞ്ഞു. ഓപ്പറേഷൻ കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ രോഗിക്ക് നടക്കാനായെന്നും അദ്ദേഹം പറഞ്ഞു.

You might also like

Most Viewed