നാ­ലാ­മത് ബഹ്‌റൈൻ ഷോ­പ്പിംഗ് ഫെ­സ്റ്റി­വലിന് തു­ടക്കമാ­യി­


മനാമ : രാജ്യത്ത് ഒരുമാസം നീണ്ടുനിൽക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിവൽ ‘ഷോപ്പ് ബഹ്‌റൈൻ’ ആരംഭിച്ചു. ബഹ്‌റൈൻ ടൂറിസം, റീട്ടെയ്ൽ, ഹോസ്പിറ്റാലിറ്റി മേഖലകൾക്ക് ഫെസ്റ്റിവൽ ഉണർവേകുമെന്നാണ് കരുതപ്പെടുന്നത്. ബഹ്‌റൈൻ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ നാലാം പതിപ്പാണിത്. ഇന്നലെ വൈകീട്ട് ബഹ്‌റൈൻ ബേയിലെ ‘ഫെസ്റ്റിവൽ സിറ്റി’യിൽ വ്യവസായ− വാണിജ്യ− ടൂറിസം വകുപ്പ് മന്ത്രി സയ്യിദ് ബിൻ റാഷിദ് അൽ സയാനി ‘ഷോപ്പ് ബഹ്‌റൈൻ’  ഉദ്ഘാടനം ചെയ്തു. 

2018 ഫെബ്രുവരി 10 വരെയാണ് ഷോപ്പിംഗ് ഫെസ്റ്റിവൽ നടക്കുക. ബഹ്‌റൈൻ ടൂറിസം ആന്റ് എക്സിബിഷൻസ് അതോറിറ്റി (ബിടിഇഎ) ആണ് ഫെസ്റ്റിവലിന്റെ മുഖ്യ സംഘാടകർ. പൊതു−സ്വകാര്യ മേഖലകളിൽ നിന്നുള്ള പങ്കാളികളും ഫെസ്റ്റിവലിനൊപ്പമുണ്ട്.  വിഷൻ 2030ന്റെ ഭാഗമായിട്ടാണ് ഷോപ്പ് ബഹ്റൈൻ ആരംഭിച്ചതെന്ന് ഉദ്ഘാടന വേളയിൽ ബഹ്‌റൈൻ ടൂറിസം ആന്റ് എക്സിബിഷൻ അതോറിറ്റി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഷെയ്ഖ് ഖാലിദ് ബിൻ ഹുമുദ് അൽ ഖലീഫ പറഞ്ഞു. 

40ലധികം റെസ്റ്റോറന്റുകൾ, മാളുകൾ, ഹോട്ടലുകൾ എന്നിവ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട്. ഇതോടൊപ്പം വിവിധ വിനോദ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഷോപ്പ് ബഹ്റൈനിൽ പങ്കെടുക്കുന്ന ഉപഭോക്താക്കൾക്ക് 20 കാറുകൾ, 80,000 ദിനാറിൽപരം വിലയേറിയ സമ്മാനങ്ങൾ എന്നിവ നേടാനും അവസരമുണ്ട്. രാജ്യത്ത് നിന്നും അതുപോലെ മറ്റ് ജി.സി.സി രാജ്യങ്ങളിൽ നിന്നുമുള്ള വലിയ ജന പങ്കാളിത്തം ഷോപ്പ് ബഹ്റൈനിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഷോപ്പ് ബഹ്‌റൈൻ ഡയറക്ടർ യൂസെഫ് അൽഖാൻ പറഞ്ഞു. ബഹ്‌റൈനിൽ എത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യയിലും കുവൈത്തിലും നേരത്തേ ഷോപ്പ് ബഹ്റൈൻ റോഡ് ഷോകൾ സംഘടിപ്പിച്ചിരുന്നു. 

ഷോപ്പ് ബഹ്‌റൈനെക്കുറിച്ച് കൂടുതൽ അറിയാൻ www.shopbahrain.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം. അല്ലെങ്കിൽ സോഷ്യൽ നെറ്റ−്വർക്കിംഗ് ചാനലുകളായ ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയവയിൽ ≅shopbahrain എന്ന് സേർച്ച് ചെയ്യുകയോ,
33480480 എന്ന നന്പറിൽ വിളിക്കുകയോ ചെയ്യാം.

You might also like

Most Viewed