‘8 ഇൻ 1 എക്സ്പോ­’ ആരംഭി­ച്ചു­


മനാമ : ‘8 ഇൻ 1 എക്സ്പോ’യുടെ ആദ്യ പതിപ്പ് ബഹ്‌റൈനിൽ ഇന്നലെ ആരംഭിച്ചു. 220ലധികം പ്രാദേശിക, അന്താരാഷ്ട്ര പ്രദർശകർ എക്സ്പോയിൽ പങ്കെടുക്കുന്നുണ്ട്. ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കുന്ന മൂന്ന് ദിവസത്തെ എക്സ്പോയിൽ 30,000ലധികം പേർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

‘ഉപഭോക്താക്കൾക്ക് ആവശ്യമുള്ളതെന്തും ഒരു കുടക്കീഴിൽ’ എന്നതാണ് എക്സ്‌പോയുടെ ലക്ഷ്യമെന്ന് സി.ഇ.ഒ യൂസുഫ് ദാവൂദ് പറഞ്ഞു. സമയം ലാഭിക്കുന്നതിനും മികച്ച സാധനങ്ങൾ മിതമായ വിലയ്ക്ക് വാങ്ങാനും ഈ പ്രദർ‍ശനം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

റിയൽ എേസ്റ്ററ്റ് ഡെവലപ്പർമാർ ഉൾപ്പെടെയുള്ള നിരവധി പ്രദർശകരാണ് എക്സ്പോയിൽ പങ്കെടുക്കുന്നത്. നിർമ്മാണ വസ്തുക്കൾ, സോളാർ ഉപകരണങ്ങൾ, മെഡിക്കൽ പ്രൊഫഷണലുകൾക്കും നഴ്സുമാർക്കും ആശുപത്രികൾക്കും ആവശ്യമായ ഉപകരണങ്ങൾ, സൗന്ദര്യ വർദ്ധക വസ്തുക്കൾ, മരുന്നുകൾ, വസ്ത്രങ്ങൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവയൊക്കെ പ്രദർ‍ശനത്തിൽ‍ ഉൾ‍പ്പെടുന്നു. രാവിലെ 10 മുതൽ രാത്രി 10 വരെ നടക്കുന്ന എക്സ്‌പോയിൽ പ്രവേശനം സൗജന്യമാണ്.

You might also like

Most Viewed