ആത്മവി­ശ്വാ­സം പകർ­ന്ന് യോ­ഗ ക്ലാസ്


മനാമ : പരീക്ഷകളിൽ ഉന്നത വിജയത്തിനായി വിദ്യാർത്ഥികളിൽ ആത്മവിശ്വാസവും, ഏകാഗ്രതയും വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി ന്യൂ ഹൊറൈസൺ വിദ്യാലയത്തിൽ യോഗ ക്ലാസ് സംഘടിപ്പിച്ചു.  ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ യോഗാചാര്യൻ രുദ്രേഷ് കുമാർ സിംഗിന്റെ നേതൃത്വത്തിലാണ് യോഗ പരിശീലനം നടന്നത്. തുടർന്ന് നടന്ന ക്ലാസുകളിൽ പുറത്ത് നിന്നുള്ള മായം കലർന്ന ഭക്ഷ്യ സാധനങ്ങൾ ഉപേക്ഷിക്കണമെന്ന് രുദ്രേഷ് കുമാർ കുട്ടികളോട് നിർദ്ദേശിച്ചു. വിവിധ ശാരീരിക പരിശീലനം, ധ്യാനം, ശ്വസന പരിശീലനം, തുടങ്ങി നിരവധി യോഗ മുറകൾ ഉൾപ്പെടുത്തിയ യോഗ ക്ലാസ് ഏറെ ശ്രദ്ധേയമായി.

You might also like

Most Viewed