വേ­ദഗണി­തത്തി­ന്റെ­ അനന്തസാ­ധ്യതകൾ തൊ­ട്ടറി­ഞ്ഞ സെ­മി­നാർ ശ്രദ്ധേ­യമാ­യി­


മനാമ : വേദഗണിതത്തിന്റെ അനന്ത സാധ്യതകളെ ആസ്പദമാക്കി നടന്ന സെമിനാർ ശ്രദ്ധേയമായി. മാഹൂസിലെ ഇന്ത്യൻ എക്സലന്റ് എജ്യുക്കേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം നടന്ന സെമിനാറാണ് വിദ്യാർത്ഥികൾക്ക് അത്ഭുതമായത്. അതീവ ദുഷ്കരങ്ങളായ ഗണിത ശാസ്ത്ര വിഷയത്തെ വളരെ ലഘുവായ സൂത്രങ്ങളിലൂടെ പരിഹരിക്കുന്ന രീതികളും മാർഗ്ഗങ്ങളും വിദ്യാർത്ഥികൾക്ക് ഉദാഹരണ സഹിതം സെമിനാറിൽ വിശദമാക്കിയപ്പോൾ അവർക്ക് മുന്നിൽ ഗണിതത്തിന്റെ പുതിയ മേഖലകൾ തുറക്കുകയായിരുന്നു. ഗണിതശാസ്ത്രത്തിലെ ഏത് കുഴയ്ക്കുന്ന ചോദ്യത്തേയും എളുപ്പത്തിൽ‍ പരിഹരിക്കാൻ സഹായിക്കുന്നതാണ് വേദഗണിതം.

വിദേശരാജ്യങ്ങളിൽ‍, പ്രത്യേകിച്ചും പാശ്ചാത്യ നാടുകളിൽ‍, സ്‌കൂളിലും കോളേജിലും ഒരു പ്രധാനപാഠ്യവിഷയമായിട്ടുള്ള വേദദഗണിതത്തിന് ഇന്ന് പ്രചാരമേറി വരുന്നുണ്ട്. ഇന്ത്യൻ എക്സലന്റ് എജ്യുക്കേഷണൽ സെന്റർ ചെയർമാൻ ജയപ്രകാശ്, ഡോ. മുരളീ കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ നടന്ന സെമിനാറിൽ നൂറോളം വിദ്യാർത്ഥികളും വിവിധ സ്‌കൂളുകളിലെ അദ്ധ്യാപകരും സംബന്ധിച്ചു. വേദ ഗണിതത്തെപ്പറ്റി കൂടുതൽ മനസ്സിലാക്കുന്നതിനും  പഠിക്കാൻ താൽപര്യമുള്ളവർക്കും മാഹൂസിലെ ഇന്ത്യൻ എക്സലന്റ് എജ്യുക്കേഷൻ സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 32332746, 32332709.

You might also like

Most Viewed