കെ­.സി­.എ ടാ­ലന്റ് സ്കാ­ൻ : ഗ്രാ­ൻ­ഡ് ഫി­നാ­ലെ­ ഫെ­ബ്രു­വരി­ 16ന്


മനാമ : ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വേണ്ടി കേരളാ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒരു മാസത്തിലധികമായി നടന്നു വന്നിരുന്ന പതിനാറാമത് ടാലന്റ് സ്കാൻ സമാപനം ഫെബ്രുവരി 16ന് വൈകീട്ട് 6 മണി മുതൽ കെ.സി.എ ഹാളിൽ െവച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. മത്സരങ്ങളിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കി അതുൽകൃഷ്ണ കലാപ്രതിഭയായും പെൺ കുട്ടികളുടെ വിഭാഗത്തിൽ സ്നേഹ മുരളി കലാതിലകമായും തിരഞ്ഞെടുക്കപ്പെട്ടു. അമുൽ സ്റ്റാർ ഓഫ് ഇന്ത്യയിലൂടെ ശ്രദ്ധേയയായ പിന്നണി ഗായിക സുമിത്രാ അയ്യർ പരിപാടിയിൽ മുഖ്യാതിഥിയായി എത്തിച്ചേരും.

സംഗീതവിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയതും യഥാക്രമം കലാപ്രതിഭ, തിലകങ്ങളായ അതുൽകൃഷ്ണയും സ്നേഹ മുരളീധരനും തന്നെയാണ്. കൂടാതെ ഓരോ വിഭാഗങ്ങളിലും ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയ മറ്റ് വിദ്യാർത്ഥികൾ: നാട്യരത്ന: അനഘ എസ്. ലാൽ, കലാരത്ന: മിയാ മറിയം അലക്സ്, സാഹിത്യ രത്ന: പിയൂഷ് രാജേഷ്. ഗ്രൂപ് 1 ചാന്പ്യൻ: ശ്രേയ മുരളീധരൻ, ഗ്രൂപ്പ് −2: നന്ദന എസ്, ഗ്രൂപ്പ് 3: മാളവികാ സുരേഷ് കുമാർ, ഗ്രൂപ്പ് 4: അനഘ എസ്. ലാൽ. സ്‌പെഷ്യൽ അവാർഡ്: മാസ്റ്റർ സഞ്ജയ് ഷിജു, മിയാ മറിയം അലക്സ്. 114ാം ഇനങ്ങളിലായി 1614ഓളം എൻട്രികളായിരുന്നു ഇത്തവണ ടാലന്റ് സ്കാനിൽ ഉണ്ടായിരുന്നത്.കഴിഞ്ഞ 16 വർഷവും ഈ മത്സരത്തിന്റെ ചുക്കാൻ പിടിച്ചത് സൗണ്ട് എഞ്ചിനീയറും കലാകാരനുമായ ജോസ് ഫ്രാൻസിസും ഭാര്യ ജോലി ജോസും ആണ്. കൂടാതെ 21 അംഗ കമ്മിറ്റിയും രണ്ട് മാസക്കാലമായി ഇതിന്റെ പ്രവർത്തനങ്ങളിലായിരുന്നു. ഗ്രാൻഡ് ഫിനാലെയിൽ സംബന്ധിക്കുന്നതിന് എല്ലാവരും എത്തിച്ചേരണമെന്ന് കെ.സി.എ ടാലന്റ് സ്കാൻ സംഘാടക സമിതി അഭ്യർത്ഥിച്ചു.

You might also like

Most Viewed