കൃത്യമായ ചികിത്സ കൊണ്ട് മൈഗ്രേൻ ഭേദമാക്കാം : ഡോ. ജോസ് ചാക്കോ


മനാമ : ജീവിത ശൈലി രോഗങ്ങൾ പോലെ തന്നെ മൈഗ്രൈൻ കൊണ്ട് ബുദ്ധിമുട്ടുന്നവർ ഇന്ന് പ്രവാസലോകത്തും ഏറി വരികയാണെന്നും, കൃത്യമായ ചികിത്സകൾ കൊണ്ട് ഇത് ഭേദമാക്കാമെന്നും കിംസ് ബഹ്‌റൈൻ മെഡിക്കൽ സെന്ററിലെ ഇ.എൻ.ടി വിദഗ്‌ദ്ധൻ ഡോ. ജോസ് ചാക്കോ അഭിപ്രായപ്പെടുന്നു. 

ഓക്കാനത്തിന്റെ അകന്പടിയോടെ ഇടയ്ക്കിടെ ആവർത്തിച്ചു വരുന്ന അസഹ്യമായ തലവേദനയാണ് മൈഗ്രേയിൻ. പൊതുവെ നെറ്റിയുടെ ഒരു വശത്താണ് തലവേദന അനുഭവപ്പെടുക. പല കാരണങ്ങൾക്കൊണ്ടും മൈഗ്രേൻ ഉണ്ടാകും. കൃത്യമായ ചികിത്സ നൽകിയില്ലെങ്കിൽ കൂടുതൽ ആരോഗ്യപ്രശ്നങ്ങൾക്ക് അത് കാരണമാകും. ചെറിയ തലവേദനയിൽ തുടങ്ങുന്ന മൈഗ്രൈൻ പിന്നീട് അസഹ്യമായ വേദനയിലേയ്ക്ക് വഴിമാറാം. അതുകൊണ്ട് അകാരണമായി ഇടവിട്ട് അനുഭവപ്പെടുന്ന തലവേദനയെ കുറിച്ച് രേഖപ്പെടുത്തിയ കൃത്യമായൊരു റിപ്പോർട്ട് രോഗിയുടെ കൈവശം ഉണ്ടെങ്കിൽ ചികിത്സ കുടുതൽ എളുപ്പമാകുമെന്നും ഡോ. ജോസ് പറയുന്നു. രണ്ട് തരത്തിലുള്ള മൈഗ്രൈൻ ഉണ്ട്. സാധാരണയായി കാണുന്ന മൈഗ്രൈയിനും, പിന്നെ ഓറയോട് കൂടിയതും. ഓറയോട് കൂടിയ മൈഗ്രൈയിൻ ക്ലാസ്സിക് മൈഗ്രൈൻ എന്നാണ് അറിയപ്പെടുന്നത്. ഓറ േസ്റ്റജിലുള്ള  മൈഗ്രൈൻ അനുഭവിക്കുന്നവർ 20 ശതമാനം ആളുകൾ മാത്രമാണ്. ഇവർക്ക് സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും, കാഴ്ചകൾ മങ്ങി പോകും, എഴുതുന്പോൾ വാക്കുകൾ മനസ്സിലാകില്ല. പെട്ടന്ന് ദേഷ്യം വരിക, കൈകാലുകൾക്ക് ശക്തികുറവ് അനുഭവപ്പെടുക എന്നിവ പ്രധാന ലക്ഷണമായി കാണാക്കാക്കുന്നു. പിന്നെ പെട്ടെന്നുണ്ടാകുന്ന മൈഗ്രൈൻ അഥവാ അറ്റാക്ക് ഫേസ് എന്നറിയപ്പെടുന്നവ. ഇത്തരത്തിലുള്ള മൈഗ്രൈൻ അനുഭവിക്കുന്നവർക്ക് അസഹ്യമായ തലവേദന മണിക്കൂറുകളിൽ നിന്ന് തുടങ്ങി ദിവസങ്ങളോളം നിലനിൽക്കും. 

ഈ സമയത്ത് ഛർദിക്കാൻ തോന്നുമെന്ന് മാത്രമല്ല തല കറങ്ങി വീഴുക എന്നീ ലക്ഷണങ്ങളും കണ്ടു വരുന്നു. ചിലപ്പോൾ ശരീര താപനിലയിൽ വരുന്ന വ്യതിയാനം അനുസരിച്ച് ചിലരിൽ ഡയേറിയ വരെ വരാനുള്ള സാധ്യത ഉണ്ട്. മൈഗ്രൈൻ എന്ന രോഗാവസ്ഥ അവസാന ഘട്ടത്തിൽ എത്തുന്പോഴേയ്ക്കും രോഗിക്ക് അതിയായ ക്ഷീണം അനുഭവപ്പെടും. കൂടാതെ അമിതമായി അസ്വസ്ഥത പ്രകടിപ്പിക്കുക എന്നീ ലക്ഷണങ്ങളും കണ്ടു വരുന്നു. ചിലർക്ക് ക്രോണിക് മൈഗ്രൈൻ, മെനസ്ട്രൽ മൈഗ്രൈൻ, ഹെമിപ്ലീജിക് മൈഗ്രൈൻ എന്നിവയും കണ്ട് വരുന്നു. കൃത്യമായ ഉറങ്ങുക, അമിത ഉത്കണ്ഠ ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക എന്നിവയും മൈഗ്രൈൻ ഒരു പരിധി വരെ ഇല്ലാതാകാൻ സഹായിക്കുമെന്നാണ് ഡോ. ജോസ് പറയുന്നത്.

You might also like

Most Viewed