വാ­ർ­ഷി­ക കൺവെ­ൻ­ഷൻ സമാ­പി­ച്ചു


മനാമ : ബഹ്റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺ‍‍‍‍‍‍‍‍‍‍‍‍‍‍‍‍സിലിന്റെ (കെ.സി.ഇ.സി.) നേതൃത്വത്തിൽ നടത്തിയ വചനമാരി വാർഷിക കൺവെൻഷൻ സമാപിച്ചു. ബഹ്റൈൻ കേരളാ കാത്തോലിക്ക് അസോസിയേഷൻ വി.കെ.എൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കൺവെൻഷൻ മാർ‍ത്തോമ്മ സഭയിലെ പ്രമുഖ വാഗ്മിയും ബാംഗ്ലൂർ‍ യുണൈറ്റഡ് തീയോളജിക്കൽ കോളേജിൽ പി.എച്ച്.ഡി ഗവേഷണം നടത്തുന്ന റവ. ഫെനോ എം. തോമസ് ഈ വർ‍ഷത്തെ വചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽ‍കി. ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർ‍ത്തഡോക്സ് കത്തീഡ്രൽ സൗത്ത് കേരളാ സി.എസ്.ഐ ഡയോസിസ്, ബഹ്റൈൻ മലയാളി സി.എസ്.ഐ എന്നീ ദേവാലയങ്ങളിലെ ഗായകസംഘങ്ങൾ ആലപിച്ച ഗാനങ്ങൾ ഈ ശുശ്രൂഷയ്ക്ക് മികവേറി.

ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളിയിലെ വികാരിയും കെ.സി.ഇ.സി. വൈസ് പ്രസിഡണ്ടുമായി സേവനം അനുഷ്ടിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന റവ. ഫാ.എൽ‍ദോസ് സ്കറിയായിക്ക് യാത്രയയപ്പ് നൽ‍കുകയും, ബഹ്റൈൻ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍ സെന്റ് ഗ്രിഗോറിയോസ് കനാനായ ദേവാലയത്തിലെ പുതിയ വികാരി റവ. ഫാ. ഏലിയാസ് സഖറിയ കെ.സി.ഇ.സി. വൈസ് പ്രസിഡണ്ടായി സ്വാഗതം ആശംസിക്കുകയും ചെയ്തു.

പ്രസിഡണ്ട് റവ. ജോർ‍ജ്ജ് യോഹന്നാന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി റ്റി.എം മൈക്കിൾ സ്വാഗതവും ട്രഷറർ ക്രിസോസ്റ്റം ജോസഫ് നന്ദിയും അറിയിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ റവ. ഫെനോ എം. തോമസ്, റവ. ഫാ. എൽ‍ദോസ് സ്കറിയ, റവ. ഫാദർ ഏലിയാസ് സഖറിയ എന്നീ വൈദീകർക്‍ക് കെ.സി.ഇ.സിയുടെ ഉപഹാരം നൽ‍കുകയും ചെയ്തു.

You might also like

Most Viewed