എക്സി­ബി­ഷനു­കളെ­ പ്രോ­ത്സാ­ഹി­പ്പി­ക്കണം : പ്രധാ­നമന്ത്രി­


മനാമ : രാജ്യത്ത് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ ആകർഷിക്കാനും വ്യവസായരംഗത്തെയും പ്രാദേശിക −അന്തർദേശീയ കന്പനികളെ പ്രോത്സാഹിപ്പിക്കാനുമായി എക്സിബിഷനുകളെ പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ നിർദ്ദേശം നൽകി. ഗുദൈബിയ കൊട്ടാരത്തിൽ കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് ഈ നിർദ്ദേശം. ഈ വർഷമാദ്യം രാജ്യത്ത് നടന്ന എക്സിബിഷനുകളിലുള്ള സംതൃപ്തിയും അദ്ദേഹം അറിയിച്ചു. എക്സിബിഷനുകളുടെ വിജയം വരുമാന സ്രോതസുകൾ ശക്തിപ്പെടുത്താനും എണ്ണ ഇതര മേഖലയെ പ്രോത്സാഹിപ്പിക്കാനുമുള്ള സർക്കാരിന്റെ നയങ്ങളുടെ വിജയത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

വൻ വിജയമായിത്തീർന്ന ബഹ്‌റൈൻ ഷോപ്പിംഗ് ഫെസ്റ്റിവലിനേയും പാർലമെന്റ് പ്രശംസിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് ബഹ്‌റൈൻ ഷോപ്പിംഗ് ഫെസ്റ്റിവലിൽനിന്നുള്ള വരുമാനം കൂടുതലാണെന്ന് ക്യാബിനറ്റ് സെക്രട്ടറി ജനറൽ ഡോ. യാസർ ബിൻ ഇസ അൽ നാസർ ഒരു പ്രസ്താവനയിൽ പറഞ്ഞു.

You might also like

Most Viewed