തണൽ വി­ല്ല്യാ­പ്പള്ളി­ ചാ­പ്റ്റർ രൂ­പീ­കരി­ച്ചു­


 

മനാമ: വടകര ആസ്ഥാനമായി പ്രവർത്തിക്കുന്ന തണലിന്റെ സേവനങ്ങൾ വിവിധ പ്രദേശങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തണൽ −വില്ല്യാപ്പള്ളി ചാപ്റ്റർ രൂപീകരിച്ചു. മനാമയിൽ നടന്ന യോഗ പരിപാടിയിൽ മൂസ ഫദീല സ്വാഗതം പറഞ്ഞു. തണൽ ബഹ്‌റൈൻ ചാപ്റ്റർ വൈസ് ചെയർമാൻ ലത്തീഫ് ആയഞ്ചേരി അദ്ധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി റഷീദ് മാഹി പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. രക്ഷാധികാരികളായി റഷീദ് മാഹി, യു.കെ ബാലൻ, ലത്തീഫ് ആയഞ്ചേരി, താനിയുള്ളതിൽ ഹമീദ്, എ.പി ഫൈസൽ, കെ.ആർ ചന്ദ്രൻ എന്നിവരെയും പ്രസിഡണ്ടായി ഹാഷിം ഹാജിയും (കിംഗ് കറക്), മുഹമ്മദ് ഷെരീഫ് സെക്രട്ടറിയായും സ്ഥാനമേറ്റു. ഗിരീഷ് കല്ലേരി, വിനോദ് വില്ല്യാപ്പള്ളി (വൈസ്. പ്രസിഡണ്ട്) റഷീദ് ഏറാമല, സക്കീർ മേടിയേരി (ജോ. സെക്രട്ടറി) മൂസ ഹാജി ഫദീല (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. വില്ല്യാപ്പള്ളി പ്രദേശങ്ങളിൽ ഇപ്പോൾ തന്നെ നിരവധി പേർ ഡയാലിസിസിന് വിധേയമായി കൊണ്ടിരിക്കുകയാണെന്നും ഇനിയും ധാരാളം ആളുകൾ അതിനായി വെയിറ്റിംഗ് ലിസ്റ്റിൽ ഉണ്ടെന്നും യോഗത്തിൽ ഭാരവാഹികൾ അറിയിച്ചു. യു.കെ ബാലൻ, സുരേഷ് മണ്ടോടി, മുഹമ്മദ് ഷെരീഫ് തുടങ്ങിയവർ പങ്കെടുത്തു. 

 

You might also like

Most Viewed