നി­ർ­ബന്ധി­ത സിം കാ­ർ­ഡ് രജി­സ്ട്രേ­ഷനുമായി ട്രാ­യ് : യു­.എ.ഇ എക്സ്ചേ­ഞ്ചും വി­വയും തമ്മിൽ ധാ­രണ


മനാമ : രാജ്യത്തെ ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ട്രാ) നിർബന്ധിതമാക്കിയ മൊബൈൽ സിം കാർഡ് രജിസ്‌ട്രേഷന് വേണ്ടി ബഹ്‌റൈനിലെ പ്രമുഖ ടെലികോം കന്പനിയായ വിവയും, ആഗോള പ്രശസ്തമായ യു.എ.ഇ എക്സ്ചേഞ്ചും തമ്മിൽ ധാരണയായി. ഇതോടെ ബഹ്‌റൈനിലെ യു.എ.ഇ എക്സ്ചേഞ്ച് ശാഖകളിൽ ഇതിനുള്ള സൗകര്യം ലഭ്യമാകും. കഴിഞ്ഞ വർഷം ജൂലൈ മുതലാണ് ടെലികോം സിം കാർഡ് രജിസ്ട്രേഷൻ ‘ട്രാ’ നിർബന്ധമാക്കിയത്. ഇതിന് ഉപയോക്താവിനെ കുറിച്ചുള്ള വിവരങ്ങൾ തിരിച്ചറിയൽ രേഖ, വിരലടയാളം എന്നിവ നൽകണം. കരാർ ഉടന്പടി പ്രകാരം വിവ സിം കാർഡ് ഉപയോക്താക്കൾക്ക് ബയോമെട്രിക് സംവിധാനം ഉപയോഗപ്പെടുത്താൻ സാധിക്കും.

യു.എ.ഇ എക്സ്ചേഞ്ച് എന്നും തങ്ങളുടെ ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട സേവനങ്ങളും നൂതന സംവിധാനങ്ങളും ഉറപ്പ് വരുത്താറുണ്ടെന്നും വിവയുമായുള്ള ധാരണ പ്രകാരം നേരത്തെ നൽകിവരുന്ന സിം കാർഡ് റീചാർജ്, പോസ്റ്റ് പെയ്ഡ് ബിൽ പെയ്മെന്റ്സ് തുടങ്ങിയ സേവനങ്ങൾ കൂടാതെ സിം കാർഡ് റെജിസ്ട്രേഷൻ കൂടി നൽകാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും യു.എ.ഇ എക്സ്ചേഞ്ച് ബഹ്‌റൈൻ എക്സിക്യുട്ടീവ് ഡയറക്ടറും ജനറൽ മാനേജറുമായ വിനീഷ് കുമാർ പറഞ്ഞു. തങ്ങളുടെ സേവനങ്ങൾ ലളിതവും മൂല്യവർദ്ധിതവുമാക്കാനുള്ള വിവയുടെ നിലപാട് പ്രകാരം, വിപുലമായ ശാഖാശൃംഖലയുള്ള യു.എ.ഇ എക്സ്ചേഞ്ചിലൂടെ ഉപയോക്താക്കൾക്ക് അനായാസകരമായി സിം കാർഡുകൾ രജിസ്റ്റർ ചെയ്യാനാവുന്നത് ഒരു നാഴികക്കല്ലാണെന്ന് വിവ ബഹ്റൈൻ ചീഫ് കമേഴ്സ്യൽ ഓഫീസർ കരിം ടബൗച്ചെയും പറഞ്ഞു.

You might also like

Most Viewed