കു­ഴപ്പി­ക്കാ­തെ­ ഇംഗ്ലീ­ഷ് : പത്താംതരം വി­ദ്യാ­ർ­ത്ഥി­കളു­ടെ­ രണ്ടാം പരീ­ക്ഷ കഴി­ഞ്ഞു­


മനാമ : ‘മുഴുവൻ സിലബസ്’ രീതി നടപ്പിലാക്കിയ ആദ്യ പരീക്ഷയുടെ ആശങ്കയിൽ ഇംഗ്ലീഷ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥികൾക്ക് ആശ്വാസം പകരുന്ന ചോദ്യമായിരുന്നു സി.ബി.എസ്.ഇയുടെ ഇംഗ്ലീഷ് പരീക്ഷയെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഇന്ന് രാവിലെ 8 മണിക്കാരംഭിച്ച പരീക്ഷ 11 മണിയോടെ അവസാനിച്ചപ്പോൾ ഇംഗ്ലീഷ് വളരെ എളുപ്പമായിരുന്നുവെന്ന അഭിപ്രായമാണ് എല്ലാ വിദ്യാർത്ഥികളും പങ്കുെവച്ചത്. നന്നായി പഠിച്ച വിദ്യാർത്ഥികൾക്ക് വളരെ എളുപ്പം ആയിരുന്നുവെങ്കിലും ആലോചിച്ചെഴുതാൻ സമയം കിട്ടുന്നില്ലെന്നാണ് ശരാശരി വിദ്യാർത്ഥികളുടെ അഭിപ്രായം.

ചോദ്യങ്ങളെല്ലാം നേരിട്ടുള്ളവ ആയിരുന്നുവെന്നും മുഴുവൻ സിലബസിൽ നിന്നുമുള്ളവ ഉണ്ടായിരുന്നതായും വിദ്യാർത്ഥികൾ പറഞ്ഞു. ഗൾഫ് മേഖലയിലെ വിദ്യാർത്ഥികളെ സംബന്ധിച്ച് പൊതുവെ ഇംഗ്ലീഷ് പരീക്ഷ ഒരിക്കലും ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഒന്നല്ല എന്നും വരാനിരിക്കുന്ന പരീക്ഷകളിലാണ് ആശങ്ക കൂടുതലെന്നും രക്ഷിതാക്കൾ അഭിപ്രായപ്പെടുന്നു. മാർച്ച് 16നാണ് (വെള്ളിയാഴ്ച) അടുത്ത പരീക്ഷയായ സയൻസ്.

You might also like

Most Viewed