നല്ല ആരോ­ഗ്യത്തിന് നടത്തം : ‘ലെ­റ്റ്സ് ഗോ­ ഫോർ എ വാ­ക്’ വെ­ള്ളി­യാ­ഴ്ച


മനാമ : പ്രവാസികളുടെ ജീവിത സാഹചര്യങ്ങളും ഭക്ഷണശീലവും പലപ്പോഴും അവരെ അനാരോഗ്യത്തിലേയ്ക്ക് നയിക്കപ്പെടുന്നതിന്റെ തെളിവുകളാണ് അടുത്ത കാലത്തുണ്ടായ പല മരണങ്ങളും. സ്മാർട്ട് ഫോണും, ഇന്റർനെറ്റും ഒഴിവ് സമയം സന്പൂർണ്ണമായി കവർന്നെടുക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ വലിയ ഒരു വിഭാഗം നമ്മുടെ ആരോഗ്യത്തിന് വേണ്ടിയുള്ള ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കുന്നില്ല. അതുകൊണ്ടു തന്നെ നിരവധി ജീവനുകളാണ് ഹൃദയാഘാതത്തിന്റെ രൂപത്തിലും വൃക്ക സംബന്ധമായ അസുഖത്തിന്റെ രൂപത്തിലും പൊലിഞ്ഞത്. 

ആരോഗ്യകരമായ നല്ലൊരു നാളേയ്ക്ക് വേണ്ടി നമ്മുടെ കുടുംബത്തിന് വേണ്ടി നമ്മുടെ തലമുറയ്ക്ക് വേണ്ടി അൽപ്പസമയം നമ്മുക്ക് മാറ്റി വെച്ചുകൊണ്ട് വ്യായാമം ഒരു ശീലമാക്കുക എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി 4 പി.എം ന്യൂസ് ‘ലെറ്റ്സ് ഗോ ഫോർ എ വാക്’ എന്ന പേരിൽ ഒരു ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുകയാണ്. ഈ മാസം 16ാം തീയ്യതി (വെള്ളിയാഴ്ച) ഗുദൈബിയ അന്തലാസ് ഗാർഡനിൽ 5 കിലോമീറ്റർ നടന്ന് കൊണ്ടാണ് ഈ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നത്. 

4 പി.എം ന്യൂസിനോടൊപ്പം ആസ്റ്റർ മെഡിക്കൽ സെന്ററും ബ്ലഡ് ഡോണേഴ്സ് കേരളാ ബഹ്‌റൈൻ ചാപ്റ്ററും ഈ സദുദ്യമത്തിൽ പങ്കാളികളാകും. അതോടൊപ്പം തന്നെ ഈ പരിപാടിയുമായി സഹകരിക്കാൻ താല്പര്യമുള്ള ഏവരും അന്നേ ദിവസം വൈകീട്ട് 5 മണിക്ക് അന്തലാസ് ഗാർഡനിൽ എത്തണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. ആസ്റ്റർ മെഡിക്കൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ രക്ത സമ്മർദ്ദ, പ്രമേഹ നിർണ്ണയവും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 36458398, 66375151 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

You might also like

Most Viewed