ഹൃദയ സംബന്ധമായ രോഗങ്ങളുടെ ബോധവൽക്കരണവുമായി 'ഹൃ­ദയസ്പർ­ശം' മാ­ർ­ച്ച് 16ന്


മനാമ : മാതാ അമൃതാനന്ദമയീ സേവാ സമിതി ബഹ്റൈന്റെ നേതൃത്വത്തിൽ 'ഹൃദയസ്പർശം' എന്ന പരിപാടി മാർച്ച് 16ന് (വെള്ളിയാഴ്ച്ച) വൈകീട്ട് 6 മണി മുതൽ 9 മണി വരെ മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ടി.എച്ച്.എം.സി ഹാളിൽ വെച്ച് സംഘടിപ്പിക്കും. പരിപാടിയോടനുബന്ധിച്ച് ഹൃദയ സംബന്ധമായ രോഗങ്ങളുടെ ബോധവൽക്കരണവും സംശയ നിവാരണവും സാധാരണ ജനങ്ങൾ ചെയ്യേണ്ട പ്രാഥമിക ചികിത്സയെ പറ്റിയുള്ള വിവരണവും എ.എം.എച്ചിലെ  ഡോ. ബാബു രാമചന്ദ്രൻ, ഡോ. സോണി ജേക്കബ് എന്നീ ഡോക്ടർമാർ നൽകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

You might also like

Most Viewed