പ്രവാ­സി­കളു­ടെ­ മൃ­തദേ­ഹം സൗ­ജന്യമാ­യി­ അയക്കാ­നു­ള്ള സംവി­ധാ­നം ഒരു­ക്കണമെ­ന്ന് പ്രവാ­സി­ കമ്മീ­ഷൻ


മനാമ : വിദേശത്ത് െവച്ച് മരിക്കുന്നവരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാനുള്ള നടപടി കൈക്കൊള്ളണമെന്ന് പ്രവാസി കമ്മീഷൻ കേന്ദ്ര-−കേരള സർക്കാരുകളോട് ആവശ്യപ്പെട്ടു. ഇതിന് വേണ്ടി സർക്കാരിൽ സമ്മർദ്ദം ചെലുത്താനും ശുപാർശ സമർപ്പിക്കാനും കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന കമ്മീഷൻ യോഗം തീരുമാനിച്ചതായി ബഹ്‌റൈനിലെ പ്രവാസി കമ്മീഷൻ പ്രതിനിധി സുബൈർ കണ്ണൂർ പറഞ്ഞു. ഇത് സംബന്ധിച്ച് വിമാനക്കന്പനികളുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കണമെന്ന് സർക്കാരുകളോട് ശുപാർശ ചെയ്യുവാൻ യോഗം തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. പ്രവാസി കമ്മീഷന്റെ യോഗത്തിലും തുടർന്ന് നടന്ന അദാലത്തിലുമാണ് കമ്മീഷൻ ഇക്കാര്യത്തിൽ തീരുമാനത്തിലെത്തിയത്. അദാലത്തിൽ നേരിട്ട് ലഭിച്ച 15 പരാതികൾ അടക്കം 21 എണ്ണത്തിൽ നടപടികൾ സ്വീകരിക്കുകയുമുണ്ടായി.

ബഹ്‌റൈനിൽ കഴിഞ്ഞ വർഷം മാത്രം ശരാശരി 250 ഇന്ത്യക്കാരാണ് മരിച്ചത്. ഇവയിൽ വലിയൊരു ശതമാനം ഭൗതിക ശരീരങ്ങളും ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ കന്പനി പ്രതിനിധികളുടെയോ, അല്ലെങ്കിൽ സാമൂഹ്യ പ്രവർത്തകരുടെയോ ഇടപെടലിലൂടെ നാട്ടിലേയ്ക്ക് അയക്കുകയാണ് ചെയ്തത്. ചിലത് അവരവരുടെ മതാചാരപ്രകാരം ബഹ്റൈനിൽ സംസ്കരിക്കുകയാണ് ചെയ്യുന്നത്. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാൻ നിലവിൽ വലിയ ചിലവാണ് ഉണ്ടാകുന്നത്. ഈ ചിലവ് വഹിക്കുക എന്നത് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉത്തരവാദിത്വമാണ്. എന്നാൽ ഫ്രീ വിസയിൽ ജോലി ചെയ്യുന്നവർ, കന്പനി അടച്ചു പൂട്ടിയ നിലയിലായവർ തുടങ്ങി സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന പലർക്കും ആകസ്മികമായി മരണം സംഭവിച്ചാൽ അവരുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കുക എന്നത് ബാധ്യതയായി മാറുന്നുണ്ട്. മരിച്ച ആളിന്റെ കുടുംബാംഗവും മൃതദേഹത്തിന്റെ കൂടെ നാട്ടിലേയ്ക്ക് പോകുന്നുവെങ്കിൽ വലിയ ഒരു തുകയാണ് ഇതിന് വേണ്ടി വഹിക്കേണ്ടി വരുന്നത്. ബഹ്‌റൈനെ സംബന്ധിച്ചിടത്തോളം സാമൂഹ്യ പ്രവർത്തകരുടെയും സംഘടനകളുടെയും കൃത്യമായ ഇടപെടൽ യഥാസമയത്ത് ഉണ്ടാവുന്നത് കൊണ്ട് ഇത്തരം കാര്യങ്ങളിൽ അമാന്തം ഉണ്ടാകാറില്ല. 

പാകിസ്ഥാൻ അടക്കമുള്ള രാജ്യങ്ങൾ, അവരുടെ പൗരന്മാർ വിദേശത്ത് നിന്ന് മരിച്ചാൽ തീർത്തും സൗജന്യമായാണ് സ്വരാജ്യത്തേയ്ക്ക് മൃതദേഹം കൊണ്ടുപോകുന്നത്. മൃതദേഹം അവരുടെ ജന്മസ്ഥലത്തേയ്ക്ക് എത്തിക്കുക എന്നത് അവരോടുള്ള ആദരവായിട്ടാണ് ചില രാജ്യങ്ങൾ കാണുന്നത്. അത്തരം ഒരു സ്ഥിതി ഇന്ത്യൻ പ്രവാസികളുടെ കാര്യത്തിലും ഉണ്ടാകണമെന്ന താല്പര്യമാണ് പ്രവാസി കമ്മീഷനെ ഈയൊരു ശുപാര്ശയ്ക്ക് പ്രേരിപ്പിച്ചതെന്ന് സുബൈർ 4 പി.എം ന്യൂസിനോട് പറഞ്ഞു. പ്രവാസികൾ എന്നും ആദരിക്കപ്പെടേണ്ടവരാണ്. അവരുടെ ഭൗതിക ശരീരവും തീർച്ചയായും ആദരിക്കപ്പെടേണ്ടതാണ്. രാഹുൽഗാന്ധി ബഹ്റൈനിൽ എത്തിയപ്പോൾ തങ്ങൾ മുന്നോട്ട് െവച്ച ഒരു നിർദ്ദേശവും അതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം അതിന് അനുകൂലമായിട്ടാണ് സംസാരിച്ചതും. പ്രവാസികളോട് കാണിക്കുന്ന ഏറ്റവും വലിയ മാതൃകാപരമായ പ്രവർത്തനങ്ങളിൽ ഒന്ന് ഈ കാര്യമായിരിക്കണമെന്നാണ് യോഗത്തിൽ നിന്ന് ഉയർന്നുവന്നതെന്നും സുബൈർ കണ്ണൂർ പറഞ്ഞു. കന്പനിയുടെ ചിലവിൽ  മൃതദേഹം നാട്ടിലെത്തിക്കാൻ സന്നദ്ധമാണെങ്കിൽ ആ തുക മരിച്ച പ്രവാസിയുടെ അവകാശികൾക്ക്‌ നൽകണമെന്നും ഭൗതികശരീരം അയക്കുന്നതിനുള്ള ചിലവ് പൂർണ്ണമായും സർക്കാർ തന്നെ ഏറ്റെടുക്കണമെന്നുമാണ് കമ്മീഷൻ ശുപാർശ ചെയ്യുന്നതെന്നും സുബൈർ പറഞ്ഞു. വിദേശത്തുള്ള എല്ലാ സംഘടനകളുമായും ഇക്കാര്യത്തിൽ ഒരഭിപ്രായ ഏകീകരണം 

ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും പ്രവാസികൾ നേരിടുന്ന ഇത്തരം പ്രശനങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.

പ്രവാസി കമ്മീഷൻ ചെയർമാൻ റിട്ട. ജസ്റ്റിസ് ഭവദാസൻ, അംഗങ്ങളായ സുബൈർ കണ്ണൂർ, ആസാദ് തിരൂർ, ബെന്യാമിൻ, മെന്പർ സെക്രട്ടറി നിസാർ, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ എന്നിവരും കമ്മീഷൻ യോഗത്തിൽ സംബന്ധിച്ചു.

കമ്മീഷനുമായി ബന്ധപ്പെടാനുള്ള ഫോൺ നന്പർ: 0471−2322311, ഇ-മെയിൽ വിലാസം nricommission@kerala.gov.in, secycomn.nri@kerala.gov.in

You might also like

Most Viewed