ചില സ്ഥാപനങ്ങൾ‍ സൗദി റിയാൽ‍ സ്വീ­കരി­ക്കു­ന്നി­ല്ലെ­ന്ന് പരാ­തി­


മനാമ : ബഹ്റൈനിലെ ചില സ്ഥാപനങ്ങൾ‍ സൗദി റിയാൽ‍ സ്വീകരിക്കുന്നതിൽ‍ വിമുഖത കാണിക്കുന്നതായി പരാതി ഉയരുന്നു. ഇത് വിപണിയിൽ‍ ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ബഹ്റൈനിൽ‍ സൗദി കറൻസി സാധാരണ രീതിയിൽ‍ എല്ലായിടത്തും സ്വീകരിക്കാറുണ്ടായിരുന്നു. എന്നാൽ‍ സമീപകാലം മുതൽ‍ക്കാണ് ബാംങ്കിങ്ങ് സ്ഥാപനങ്ങൾ‍ ഉൾ‍പ്പടെയുള്ള ഇടങ്ങളിൽ സൗദി കറൻസി എടുക്കാതിരിക്കുന്നത്. പലപ്പോഴും വാക്കേറ്റത്തിന് വരെ ഇത് ഇടയാക്കുന്നുണ്ട്. എക്സ്ചേഞ്ചുകളിൽ ചെന്ന് ബഹ്‌റൈൻ ദിനാറാക്കി മാറ്റിയതിന് ശേഷം മാത്രമാണ് പലരും സൗദി കറൻസികൾ സ്വീകരിക്കുന്നത്. 

You might also like

Most Viewed