ഇന്ത്യൻ എക്സലന്റ് എജ്യു­ക്കേ­ഷണൽ സെ­ന്ററിൽ പ്രവേ­ശനം ആരംഭി­ച്ചു­


മനാമ: എൻട്രൻസ് കോച്ചിംഗ്, ട്യൂഷൻ രംഗങ്ങളിൽ ഇതിനോടകം ശ്രദ്ധ നേടിയ മാഹൂസിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ എക്സലന്റ് എജ്യുക്കേഷൻ സെന്ററിൽ 2018-−19 അക്കാദമിക് വർഷത്തേയ്ക്കുള്ള പ്രവേശനം ആരംഭിച്ചതായി മാനേജ്മെന്റ് അറിയിച്ചു. 9, 10, 11, 12 ക്ലാസുകളിലേയ്ക്കുള്ള റെഗുലർ കോച്ചിംഗ് ക്ലാസുകളും, ഐ.ഐ.ടി ജോയിന്റ് എന്ററൻസ് എക്സാമിനേഷൻ, നീറ്റ്, സാറ്റ്, വേദ ഗണിതം തുടങ്ങിയവയ്ക്കുള്ള ക്ലാസുകളും, കൂടാതെ മെയ് മാസത്തിൽ നടക്കുന്ന സാറ്റ് മത്സരപരീക്ഷയ്ക്ക് വേണ്ടിയുള്ള സ്പെഷ്യൽ കോച്ചിംഗുകളും ആരംഭിച്ചിട്ടുണ്ട്. സയൻസ്, ഗണിതം തുടങ്ങിയ പ്രധാന വിഷയങ്ങളെ ആഴത്തിൽ മനസ്സിലാക്കാനുള്ള പഠനരീതികളാണ് ഐ.ഇ.ഇ.സിയിൽ വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുള്ളത്. 

കേരളത്തിലെ മെഡിക്കൽ ആന്റ് എൻഞ്ചിനീയർ എൻട്രൻസ് കോച്ചിംഗ് രംഗത്തെ പ്രമുഖ പരിശീലകനായ പ്രൊഫ. പി.സി തോമസിന്റെ നേതൃത്വത്തിൽ ബഹ്റൈനിൽ പ്രവർത്തിക്കുന്ന മികച്ച കോച്ചിംഗ് സ്ഥാപനമാണ് ഐ.ഇ.ഇ.സി. പി.സി തോമസിന്റെ സ്ഥാപനത്തിൽ പരിശീലനം നേടിയ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ അദ്ധ്യാപകരുടെ ശിക്ഷണത്തിലാണ് വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതെന്ന പ്രത്യേകതയും ഐ.ഇ.ഇ.സിക്കുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 32332709, 32332746 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

You might also like

Most Viewed