ബഹ്‌റൈൻ പ്രീ­മി­യർ ലീഗ് ക്രി­ക്കറ്റ് മാ­ർ­ച്ച് 16ന്


മനാമ: ബഹ്‌റൈൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണ്ണമെന്റ് ഫൈനൽ മാർച്ച് 16ന് ഇസാടൗൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ െവച്ച് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കെ.എച്ച്.കെ സ്പോർട്ട്സ് സി.ഇ.ഒ മുഹമ്മദ് ഷാഹിദ്, പ്രീമിയർ ലീഗ് പ്രസിഡണ്ടും മുഹമ്മദ് മൻസൂർ എന്നിവർ പരിപാടികളെപ്പറ്റിയുള്ള വിശദീകരണം നടത്തി.

ഇൻഡക്സ് ലയൺ, അവൻ വാരിയേഴ്‌സ് എന്നിവരാണ് ഫൈനലിൽ ഏറ്റുമുട്ടുക. ഇതോടനുബന്ധിച്ച് നിരവധി സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ബോളിവുഡ് സിനിമാതാരം സുനിൽ ഷെട്ടി പരിപാടിയിൽ സംബന്ധിക്കും. പ്രമുഖ കമാൻഡേറ്റർ ആകാശ് ചൊപ്ര ദൃക്‌സാക്ഷി വിവരണം നടത്തും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള രണ്ട് ലക്ഷത്തോളം ആളുകൾ സെമി ഫൈനൽ വീക്ഷിക്കാനെത്തിയതായി സംഘാടകർ പറഞ്ഞു. രാജ്യത്തിന്റെ ക്രിക്കറ്റ് മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് ഷൈഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയും രാജകുടുംബാംഗങ്ങളും ചെയ്തുകൊണ്ടിരിക്കുന്ന പ്രോത്സാഹനങ്ങൾക്ക് നന്ദി രേഖപ്പെടുത്തുന്നതായും സംഘാടകർ അറിയിച്ചു.

You might also like

Most Viewed