10ാമത് സ്മൃതി കലാ കായിക മേളക്ക് തിരിതെളിഞ്ഞു


മനാമ: മലങ്കര ഓർ‍ത്തഡോക്സ് സഭയുടെ രണ്ടാമത്തെ പ്രഖ്യാപിത പരിശുദ്ധനായ വട്ടശ്ശേരിൽ ഗീവർ‍ഗ്ഗീസ് മാർ ദിവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ സ്മരണാർത്ഥം ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ‍ ഓർ‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർ‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ‍ 2003 മുതൽ നടത്തിവരുന്ന “സ്മ്യതി”യുടെ 10ാ−മത് കലാകായിക മേളയ്ക്ക് തിരി തെളിഞ്ഞു. മലങ്കര ഓർ‍ത്തഡോക്സ് സഭയുടെ തൃശ്ശൂർ  ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ‍ മിലിത്തിയോസ് മെത്രാപ്പോലീത്ത മേളയ്ക്ക് തിരി തെളിച്ചു. 

ചടങ്ങിൽ ‍‍ കത്തീഡ്രൽ വികാരി റവ. ഫാദർ‍ ജോഷ്വാ എബ്രഹാം, സഹ. വികാരി റവ. ഫാദർ ഷാജി ചാക്കോ, റവ. സാജൻ‍ പോൾ‍, ട്രസ്റ്റി ലെനി പി. മാത്യു, സെക്രട്ടറി റോയി സ്കറിയ എന്നിവർ സംബന്ധിച്ചു.

ഇടവകയിലെ എല്ലാ ജനങ്ങളെയും പങ്കെടുപ്പിച്ച്കൊണ്ട് 2018 ഏപ്രിൽ 2 മുതൽ‍ മെയ് 4 വരെയുള്ള തീയതികളിൽ‍ അതിവിപുലമായിട്ടാണ്‌ ഈ മേള നടത്തുന്നത്. പങ്കെടുക്കുന്ന അംഗങ്ങളുടെ പ്രായപരിധി അനുസരിച്ച് ഗബ്രിയേൽ, മിഖായേൽ, റഗുവേൽ, റാഫേൽ, ഉറിയേൽ എന്നീ 5 ഗ്രൂപ്പുകളായി തരം തിരിച്ചാണ്  മത്സരങ്ങൾ‍ നടത്തുന്നത്.

 കലാമേളയിൽ‍ ഓരോ ഗ്രൂപ്പിനും പതിനൊന്നോളം മത്സരഇനങ്ങൾ പള്ളിയിൽ വെച്ചും, കായികമേളയിൽ‍ ഓരോ ഗ്രൂപ്പിനും പതിമൂന്നോളം മത്സരങ്ങൾ‍ മെയ് 1ന്‌ സിഞ്ചിലുള്ള അൽ അഹലി ക്ലബിൽ‍ വെച്ച് നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 

മെയ് 4ന്‌ നടക്കുന്ന സമാപന സമ്മേളനത്തിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനത്ത് എത്തുന്ന വിജയികൾ‍ക്കുള്ള സമ്മാനവും, ഓരോ ഗ്രൂപ്പിലും ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന  വ്യക്തിക്ക്  കായിക/കലാ പ്രതിഭ, കായിക/കലാതിലക പട്ടം എന്നിവ നൽകുന്നതായിരിക്കും. സമാപന ദിവസം വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുമെന്നും, സ്മൃതിയുടെ വിജയത്തിനായി വിപുലമായ ഒരു കമ്മിറ്റി പ്രവർ‍ത്തനം ആരംഭിച്ചതായും, പ്രസ്ഥാനം  വൈസ് പ്രസിഡണ്ട് അജു റ്റി. കോശി, സെക്രട്ടറി ജിനു ചെറിയാൻ‍, ട്രഷറർ ജേക്കബ് ജോൺ, സ്മൃതി ജനറൽ‍ കൺവീനർ ബോണി മുളപ്പാംപള്ളിൽ‍ പബ്ലിസിറ്റി കൺവീനർ ലിജോ തുരുത്തേൽ എന്നിവർ‍ അറിയിച്ചു.

You might also like

Most Viewed