സൗജന്യ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു


മനാമ: ആം ആദ്മി ബഹ്‌റൈൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ‍ ബുദയ്യ അൽ‍ കൊമേദ് കന്പനി ക്യാന്പിൽ കന്പനി തൊഴിലാളികൾ‍ക്ക് സൗജന്യ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു. ജനറൽ ഫിസിഷ്യനും, സ്പെഷ്യലിസ്റ്റ് ഡോക്ടറും പാരാ−മെഡിക്കൽ സ്റ്റാഫും അടങ്ങുന്ന വിദഗ്ദ്ധ സംഘം സാധാരണ പരിശോധനകൾ‍ക്ക് പുറമേ രക്തസമ്മർ‍ദ്ദം, പ്രമേഹം തുടങ്ങിയ പരിശോധനകളും നടത്തി. 200ലധികം തൊഴിലാളികൾ ക്യാന്പിൽ പങ്കെടുത്തു. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം അവശ്യ മരുന്നുകൾ സൗജന്യമായി ക്യാന്പിൽ‍ വിതരണം ചെയ്തു. ക്യാന്പിലെ സാധാരണ തൊഴിലാളികൾക്ക് ഉച്ച ഭക്ഷണവും ആം ആദ്മി ബഹ്‌റൈൻ കൂട്ടായ്മ നൽകി. 

സാമൂഹിക പ്രവർത്തകരായ സുബൈർ കണ്ണൂർ, സിയാദ് ഏഴംകുളം, ഷിബു പത്തനംതിട്ട, മുസ്തഫ സുനിൽ തുടങ്ങിയവർ ക്യാന്പ് സന്ദർശിച്ചു.  കന്പനി മാനേജർ ഫെർണാണ്ടസ് ക്യാന്പ്് ഉദ്്‌ഘാടനം ചെയ്തു. കെ.ആർ നായർ സ്വാഗതം ആശംസിച്ചു.  നിസാർ കൊല്ലം, കന്പനി പ്രോജക്റ്റ് മാനേജർ നെൽസൺ തുടങ്ങിയവർ ആശംസകൾ നേർന്നു. ജോഷി, രഞ്ജു, അലക്സ്, അശോകൻ, അഷ്കർ പൂഴിത്തല, ഷാഹിദ് തിരൂർ, സാബു, ജെറിൻ, ബഷീർ, ഷംസു, വിവേക്, ലിജോ, ഫൈസൽ, ജോഷി, ഷെരീഫ്, തുടങ്ങിയവർ ക്യാന്പിന്  നേതൃത്വം നൽകി. “ആപ്” ബഹ്‌റൈൻ‍ കൂട്ടായ്മയുടെ മാസംതോറും നടത്തി വരുന്ന കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായിരുന്നു സൗജന്യ മെഡിക്കൽ ക്യാന്പെന്നും തുടർ മാസങ്ങളിലും ഇത്തരം പ്രവർത്തനങ്ങൾ നടത്തുമെന്ന് കൺവീനർ ഗിരീഷും  സെക്രട്ടറി ക്രിസ്റ്റിയും അറിയിച്ചു.

You might also like

Most Viewed