കെ സി എ മെഗാ ഡാൻഡിയ 22 ന്


മനാമ : കെ.സി.എയുടെ ആഭിമുഖ്യത്തിൽ 120 വനിതകളെ പങ്കെടുപ്പിച്ച് കൊണ്ട് മെഗാ ഡാൻഡിയ സംഘടിപ്പിക്കുന്നു.   മാർച്ച് 22ന് വൈകീട്ട്  8 മണി മുതൽ ആരംഭിക്കുന്ന പരിപാടിക്ക് കെ.സി.എ ലേഡീസ് വിംഗ് ചിഫ് കോർഡിനേറ്ററായ ജൂലി തോമസ്  നേതൃത്വം നൽകുമെന്നു സംഘാടകർ അറിയിച്ചു. ഏഷ്യൻ സ്കൂൾ പ്രധാന അദ്ധ്യാപിക മോളി ട്രീസ മാമേൻ ചടങ്ങിൽ മുഖ്യാതിഥിയാകും. തുടർന്ന് നടക്കുന്ന പരിപാടിയിൽ കെസിഎ മലയാളം വിദ്യാർത്ഥികൾക്കും, കെസിഎ ഓണാഘോഷങ്ങളുടെ ഭാഗമായി നടന്ന സ്പോർട്സ് മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും, സർട്ടിഫിക്കറ്റ് വിതരണവും നടക്കും.കെസിഎയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഇത്തരം പരിപാടികൾ പരസ്പരസഹകരണത്തിന്രെയും, സമാധാനപരമായ ഇടപെടലുകളുടെയും പ്രാധാന്യം വിളിച്ചോതുന്നവയാണെന്ന് കെ.സി.എ പ്രസിഡണ്ട് കെ.പി ജോസ് അഭിപ്രായപ്പെട്ടു.

You might also like

Most Viewed