ആരോ­ഗ്യ ഇൻ­ഷൂ­റൻ­സ് : തെ­റ്റാ­യ വി­വരങ്ങൾ പ്രചരി­പ്പി­ച്ചാൽ പി­ഴ


മനാമ : രാജ്യത്തു നടപ്പിലാക്കിയ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയെപ്പറ്റി തെറ്റായ പ്രചാരണം നടത്തുന്നവർക്ക് 50000 ദിനാർ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. ദേശീയ ആരോഗ്യ സുരക്ഷാ ഇൻഷൂറൻസ് അടുത്ത ആഴ്ച പാർലിമെന്റിൽ ഇത് സംബന്ധിച്ച ചർച്ചകൾ ആരംഭിക്കും. 82 ആർട്ടിക്കിൾ പ്രകാരം ബഹ്‌റൈൻ പൗരന്മാരുടെ, കോസ്‌മെറ്റിക്, ശസ്ത്രക്രിയകൾ, ദന്ത ചികിത്സ, പ്രസവ ചികിത്സ തുടങ്ങി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നത് അടക്കമുള്ള 17 ഓളം വിഭാഗങ്ങളുടെ ചിലവുകൾ പൂർണ്ണമായും സർക്കാർ തന്നെ വഹിക്കും. എന്നാൽ വിദേശ പൗരന്മാർ ഇതിനുള്ള ഇൻഷൂറൻസ് പരിരക്ഷയ്ക്ക് പണം നൽകണം. വിദേശികൾക്ക് നിലവിൽ 60 ദിനാർ ആണ് ഇതിനായി അടക്കേണ്ടത്. ഇത് സംരംഭകരായ തൊഴിൽ ഉടമയ്ക്കും ബാധകമാണ്. വിദേശികളുടെ കുടുംബാംഗങ്ങളും ഇൻഷൂറൻസ് പരിരക്ഷയിൽ ഉൾപ്പെടും. 

ഇൻഷൂറൻസ് തുക വാർഷിക അടങ്കൽ തുകയിൽ ഉൾപ്പെടില്ലെന്നും അധികൃതർ വ്യക്തമാക്കി. എല്ലാ വിദേശീയരും അവരുടെ ആരോഗ്യ ഇൻഷൂറൻസ് പരിരക്ഷയ്ക്കുവേണ്ടിയുള്ള ഫീസ് എൽഎംആർഎ വഴി റസിഡൻസ് വിസ അടിക്കുന്ന സമയത്തും പുതുക്കുന്ന വേളയിലുമാണ് അടക്കേണ്ടത്. തൊഴിലുടമയുമായുള്ള കരാർ റദ്ദാക്കുന്ന പക്ഷം ഇൻഷൂറൻസ് പരിരക്ഷയുടെ കാലാവധിയും തീരും. ബഹ്‌റൈൻ പൗരന്മാർ സർക്കാർ ആശുപത്രികളിലോ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള സ്വകാര്യ ആശുപത്രികളിലോ ചികിത്സ നടത്തിയാലും ഇൻഷൂറൻസ് പരിരക്ഷ ലഭ്യമാകും. ബഹ്‌റൈൻ പൗരത്വം എടുത്തവർക്കും ബഹ്‌റൈൻ സ്വദേശികളുമായി വിവാഹബന്ധം നടത്തിയവർക്കും ഈ ആനുകൂല്യങ്ങൾ ലഭ്യമാണ്. അടുത്ത ജനുവരിയിൽ തന്നെ നിയമം പ്രാബല്യത്തിൽ വരുത്തുവാനുള്ള എല്ലാ നടപടികളും സ്വീകരിച്ചു വരുന്നതായി നാഷണൽ ഹെൽത്ത് ഇൻഷൂറൻസ് അതോറിറ്റി അറിയിച്ചു.

You might also like

Most Viewed