കു­ട്ടി­യെ­ തട്ടി­ക്കൊ­ണ്ടു­പോ­കൽ : പ്രതിക്ക് പന്ത്രണ്ടര വർ­ഷത്തെ­ ജയിൽ ശി­ക്ഷ


മനാമ : 2016ൽ ഹുറയിൽ നിന്നും സാറ എന്ന അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയ ബഹ്‌റൈൻ സ്വദേശിക്ക് പന്ത്രണ്ടര വർഷം തടവ് ശിക്ഷ വിധിച്ചു. തട്ടികൊണ്ടുപോകൽ, ലൈംഗിക പീഡനം, പോലീസുകാരനെ ആക്രമിക്കൽ, മോഷണം, മയക്കുമരുന്ന് ഉപയോഗം എന്നിവയാണ് പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ. ഫസ്റ്റ് ഹൈ ക്രിമിനൽ കോർട്ടാണ് ശിക്ഷ വിധിച്ചത്.

2016 ആഗസ്റ്റ് രണ്ടിനാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഹൂറയിലെ മാർക്കറ്റിന് സമീപം കാറിൽനിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കാറിന്റെ പിൻസീറ്റിലിരുന്ന ഇന്ത്യൻ സ്വദേശിയായ കുട്ടിയുമായി പ്രതി കടന്നുകളയുകയായിരുന്നു. ബഹ്‌റൈനി സമൂഹത്തെ ഒന്നാകെ ഞെട്ടിച്ച സംഭവത്തിൽ, പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിനും പെൺകുട്ടിയെ രക്ഷിക്കുന്നതിനും ക്യാന്പയിൻ ആരംഭിച്ചിരുന്നു. സംഭവം നടന്ന് 48 മണിക്കൂറിനുള്ളിൽ അന്വേഷണസംഘം മനാമയിലെ ഒരു ഫ്ളാറ്റിൽ നിന്നും പ്രതിയെയും കൂടെയുണ്ടായിരുന്ന സ്ത്രീയെയും അറസ്റ്റ് ചെയ്തു.  

സംഭവത്തിൽ അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കാൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ബഹ്റൈൻ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.

You might also like

Most Viewed