പോ­ലീ­സ്, വി­മാ­നം ആക്രമി­ച്ചു­വെ­ന്ന വാ­ർ­ത്ത ഗൾ­ഫ് എയർ നി­ഷേ­ധി­ച്ചു­


മനാമ: ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ പോലീസുകാർ ബഹ്‌റൈനിൽ നിന്ന് എത്തിയ ഗൾഫ് എയർ വിമാനം ആക്രമിക്കുകയും വിമാനത്തിലെ യാത്രക്കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ബ്രിട്ടീഷ് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ ഗൾഫ് എയർ നിഷേധിച്ചു. സായുധ പോലീസുകാർ വിമാനം ആക്രമിച്ച് അറസ്റ്റ് നടത്തിയെന്നത് തെറ്റായ ആരോപണമാണെന്ന് ഗൾഫ് എയർ പറയുന്നു.

ബഹ്റൈനിൽ നിന്ന് ലണ്ടനിലേക്ക് പറന്ന ജി.എഫ് 003 എന്ന ഗൾഫ് എയർ വിമാനം, മാർച്ച് 20ന് പ്രാദേശിക സമയം 14:51ന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ ഇറങ്ങവെ, വിമാനത്തിലെ ഒരു യാത്രക്കാരനെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസ്, ഗൾഫ് എയർ കന്പനിയെ ബന്ധപ്പെടുകയായിരുന്നുവെന്ന് ഗൾഫ് എയർ ഒരു പ്രസ്താവനയിൽ പറഞ്ഞു. ഈ അഭ്യർത്ഥന അനുസരിച്ച് ഗൾഫ് എയർ അധികൃതർ യാത്രക്കാരനെ കണ്ടെത്തി വേണ്ട നടപടികൾ എടുക്കുകയും വിമാനത്തിലെ മറ്റ് യാത്രക്കാരെ നടപടിക്രമങ്ങൾ അനുസരിച്ച് വിമാനത്തിൽ നിന്ന് ഇറക്കുകയും ചെയ്തതായി ഗൾഫ് എയർ വ്യക്തമാക്കി. ഗൾഫ് എയറിലെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും മറ്റ് സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിൽ വളരെയധികം പ്രാധാന്യം നൽകുന്നതായും ഗൾഫ് എയർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഡിസംബറിൽ നടന്ന ഒരു തട്ടിക്കൊണ്ടുപോകൽ കേസുമായി ബന്ധപ്പെട്ട് 29കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ലണ്ടനിലെ ഒരു പോലീസ് േസ്റ്റഷനിലേക്കാണ് ഇയാളെ കൊണ്ടുപോയിരിക്കുന്നത്.

You might also like

Most Viewed