ഇന്ത്യ എല്ലാ­വരു­ടെ­തു­മാണ്: സോ­ഷ്യൽ വെ­ൽ­ഫയർ അസോ­സി­യേ­ഷൻ


മനാമ : വംശീയ ഉന്മൂലനത്തിനും, സ്ത്രീത്വത്തെ ഹനിക്കാനും, ബലാത്സംഗം രാഷ്ട്രീയ  ആയുധമാക്കുന്ന വംശീയ ഉൻമൂലന ഭീകരവാഴ്ചക്കെതിരെ രാജ്യമാകെ ജനരോഷമുയരണമെന്നും ഫാസിസത്തിനെതിരെ മറ്റു ഭിന്നതകൾ മാറ്റി വെച്ച് ജനാധിപത്യ മത നിരപേക്ഷ ഐക്യം ക്രിയാത്മകമായി രൂപപ്പെടേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്നതാണ് ആവർത്തിക്കപ്പെടുന്ന ഇത്തരം സംഭവങ്ങളെന്നും സോഷ്യൽ വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ചേർന്ന യോഗം അഭിപ്രായപ്പെട്ടു. 

കശ്മീരിലെ കഠ്്വയിൽ എട്ടു വയസ്സുകാരിയെ വർഗീയ ഭീകരർ ബലാത്സംഗം ചെയ്ത്  ആരാധനാലയത്തിൽ വെച്ച് കൊന്ന സംഭവത്തിലും,   യു.പിയിലെ ഉന്നാവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഘം ചെയ്തു കൊല്ലുകയും,  ഇരയായ പെൺകുട്ടിയുടെ പിതാവിനെ യോഗി സർക്കാരിന്റെ പോലീസ് ലോക്കപ്പിലിട്ട് മർദ്ദിച്ച് കൊലപ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ്  സോഷ്യൽ വെൽഫയർ അസോസിയേഷൻ   ഇത്തരമൊരു പ്രസ്താവന പുറപ്പെടുവിച്ചത്. പ്രസിഡണ്ട് ഇ. കെ. സലിം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി കെ. മുഹമ്മദ്, എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് അലി,കെ.കെ.മുനീർ, ബദറുദ്ദീൻ പൂവ്വാർ, ഗഫൂർ മൂക്കുതല, മജീദ് കുനിയിൽ, അലി അഷ്റഫ്, ഫാജിസ്, സിറാജുദ്ദീൻ ടി.കെ എന്നിവർ സംബന്ധിച്ചു.

You might also like

Most Viewed