സമൂ­ഹ മാ­ധ്യമങ്ങൾ ദു­രു­പയോ­ഗം ചെ­യ്ത പ്രതി­യെ­ റി­മാ­ൻ­ഡ് ചെ­യ്തു­


മനാമ : മറ്റുള്ളവരുടെ സ്വകാര്യതക്ക് കളങ്കം വരുത്തുന്ന രീതിയിൽ സമൂഹ മാധ്യമങ്ങൾ ദുരുപയോഗം ചെയ്തതായി സംശയിക്കുന്നയാളെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ആൻ്റി−കറപ്ഷൻ ആന്റ് ഇക്കണോമിക് ആന്റ് സെക്യൂരിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ നോർത്തേൺ ഗവർണറേറ്റിലെ ആക്ടിംഗ് ചീഫ് പ്രോസിക്യൂട്ടർ അബ്ദുറഹ്്മാൻ അൽ മൗദയാണ് ഇക്കാര്യം അറിയിച്ചത്.

പ്രതി ആശയവിനിമയ ഉപാധികളെ ദുരുപയോഗം ചെയ്യുകയും മറ്റ് വ്യക്തികളുടെ സ്വകാര്യതയെ ലംഘിക്കുന്ന തരത്തിൽ സമൂഹ മാധ്യമങ്ങൾ വഴി സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തതായി കണ്ടെത്തിയിരുന്നു. പബ്ലിക് പ്രോസിക്യൂഷൻ പ്രതിയെ ചോദ്യം ചെയ്യുകയും പ്രതി തനിക്കെതിരായ ആരോപണങ്ങൾ സമ്മതിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് കൂടുതൽ അന്വേഷണങ്ങൾക്കായി പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു. ഇയാൾ ഉപയോഗിച്ചതായി സംശയിക്കുന്ന ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

You might also like

Most Viewed