ബഹ്റൈൻ പ്രവാ­സി­ നി­ര്യാ­തയാ­യി­


മനാമ : ബഹ്റൈൻ മാർത്തോമ ഇടവാംഗവും ബഹ്റൈൻ പ്രവാസിയുമായ സെയ്ൻ എൽസാ സക്കറിയ (25) ദീർഘകാലത്തെ രോഗാവസ്ഥയെ തുടർന്ന് കഴിഞ്ഞ ദിവസം സൽമാനിയ ആശുപത്രിയിൽ വെച്ച് നിര്യാതയായി. 

നാളെ ഒരു മണിക്ക് എൻ.ഇ.സി മനാമയിൽ വെച്ച് നടത്തപ്പെടുന്ന ശുശ്രുഷകൾക്ക് ശേഷം ഭൗതീക ശരീരം തുടർ ശുശ്രൂഷകൾക്കും സംസ്ക്കാരത്തിനുമായി ഇടവകയായ ആഞ്ഞിലിത്താനം ശാലോം മാർത്തോമ ചർച്ചിലേക്ക് (കവിയൂർ, തിരുവല്ല) കൊണ്ട് പോകും. തുടർന്ന് ഏപ്രിൽ 18ന് രാവിലെ 11 മണിക്ക് സംസ്ക്കാര ശുശ്രുഷകൾ നടത്തപ്പെടുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പിതാവ്: സക്കറിയ മാത്യു, മാതാവ്: സൂസമ്മ മാത്യു, സഹോദരങ്ങൾ: സമീം, സിമി.

You might also like

Most Viewed