കെ­.എം.സി­.സി­ ഫു­ട്‌ബോൾ മേ­ള 26 മു­തൽ


മനാമ : കെ.എം.സി.സി ബഹ്‌റൈൻ സ്പോർട്സ് വിംഗിന്റെ നേതൃത്വത്തിൽ മഹാനായ മർഹൂം ഇ അഹമ്മദ് സാഹിബിന്റെ നാമദേയത്തിൽ ആദ്യമായി ചതുർദിന ഇന്റർ കെ.എം.സി.സി ഫുട്‌ബോൾ മേള സംഘടിപ്പിക്കുന്നു. ഈ മാസം 26, 27, 28, 30 തിയ്യതികളിൽ സിഞ്ച് ഇത്തിഹാദ് ക്ലബ്ബ് േസ്റ്റഡിയത്തിലാണ് ഫുട്ബോൾ മേള സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

കെ.എം.സി.സി ബഹ്‌റൈൻ കേന്ദ്ര കമ്മിറ്റിക്ക് കീഴിൽ നിലവിലുള്ള ജില്ലാ ഏരിയ കമ്മിറ്റകൾക്ക് അവരുടെ മെന്പർമാരെ ഉൾപ്പെടുത്തി മാത്രമായിരിക്കും ടൂർണമെന്റിൽ പ്രവേശന അനുമതി. ഫൈനൽ മത്സരത്തോടൊപ്പം വൈവിധ്യമാർന്ന കലാപരിപാടികളുമായി മേള ഏപ്രിൽ 30ന് സമാപിക്കും.

ഇതുമായി ബന്ധപ്പെട്ട് കെ.എം.സി.സി ഹാളിൽ വിളിച്ചു ചേർത്ത ജില്ലാ ഏരിയ ഭാരവാഹികളുടെ യോഗത്തിൽ മൊയ്‌ദീൻ കുട്ടി കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു, ബഹ്‌റൈൻ കെ.എം.സി.സി പ്രസിഡണ്ട് എസ്.വി ജലീൽ, സെക്രട്ടറി അസൈനാർ കളത്തിങ്ങൾ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ ടി.പി മുഹമ്മദലി, മുസ്തഫ, പി.വി സിദ്ദീഖ് തുടങ്ങി ജില്ലാ ഏരിയ നേതാക്കളും പങ്കെടുത്ത യോഗത്തൽ അഷ്കർ വടകര സ്വാഗതവും ഉമ്മർ മലപ്പുറം നന്ദിയും പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് −33495982 എന്ന നന്പരിൽ ബന്ധപ്പെടാവുന്നതാണ്. 

You might also like

Most Viewed