കീൻ ഫോർ പു­തി­യ സമി­തി­യെ­ തി­രഞ്ഞെ­ടു­ത്തു­


മനാമ: കേരള എഞ്ചിനിയേഴ്‌സ് ഫോറം കീൻ ഫോർ ബഹ്‌റൈൻ ചാപ്റ്ററിന്റെ 2018-19 വർഷത്തെ ഭരണസമിതിയുടെ ഉദ്‌ഘാടനവും പുതിയ കമ്മറ്റിയുടെ സ്ഥാനാരോഹണവും ബഹ്‌റൈനിലെ മർമറിസ് ഹാളിൽ െവച്ച് നടന്നു. അസോസിയേഷൻ ഓഫ് എഞ്ചിനിയേഴ്സിന്റെ ചെയർമാൻ മാസെൻ അഹമ്മദ് അൽ ഉമ്രാൻ മുഖ്യാഥിതിയായി പങ്കെടുത്ത ചടങ്ങിൽ ഖത്തർ എഞ്ചിനീയറിംഗ് ലാബോറട്ടറീസിന്റെ (ക്യു.ഇ.എൽ) മാനേജിംഗ് ഡയറക്ടർ ബാബുരാജൻ വിശിഷ്ട അഥിതി ആയിരുന്നു. 2018−19 വർഷത്തേയ്ക്ക് വിൽസൺ ലാസർ പ്രസിഡണ്ടായും, വിനോദകർ സതീഷ് ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ 20−അംഗ എക്സിക്യുട്ടീവ് കമ്മറ്റിയേയും പ്രഖ്യാപിച്ചു.കുട്ടികൾക്കായുള്ള പ്രിൻസ് ആന്റ് പ്രിൻസസ് മത്സരത്തോടെ ആരംഭിച്ച പരിപാടിയിൽ മുൻ ഭാരവാഹിയും കീൻ ഫോർ മെന്പറുമായ യു.കെ മേനോൻ യാത്രയയപ്പ്‌ നൽകി. തുടർന്ന് പ്രശസ്ത മലയാള ചലച്ചിത്ര പിന്നണിഗായകൻ ബിജുനാരായണന്റെ നേതൃത്വത്തിൽ സംഗീത നിശയും അരങ്ങേറി.

You might also like

Most Viewed