ആം ആദ്മി ബഹ്റൈൻ പ്രതിഷേധിച്ചു


മനാമ: കശ്മീരിൽ കഠ്−വയിൽ എട്ട് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ആം ആദ്മി ബഹ്‌റൈൻ കൂട്ടായ്മ മെഴുക് തിരി കത്തിച്ച് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. സംഘപരിവാർ അജണ്ടയുടെ ഭാഗമായി വെറുപ്പിന്റെയും ഭീതിയുടെയും രാഷ്ട്രീയമാണ് രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും, രാജ്യത്തെ ജനങ്ങളെ മതത്തിന്‍റെ പേരിൽ അക്രമിച്ച് ഭിന്നിപ്പിക്കാനാണ്‌ ശ്രമിക്കുന്നതെന്നും, തെറ്റായ നയങ്ങൾ നടപ്പിലാക്കുന്ന ബി.ജെ.പി സർക്കാരിനെതിരെയുള്ള ജനരോഷത്തിൽ‍ നിന്നും ശ്രദ്ധ വഴി തിരിച്ച് വിടാൻ വേണ്ടിയാണ് മനുഷ്യത്വം മരവിച്ച് പോകുന്ന തലത്തിലേയ്ക്ക് ഇത്തരം അക്രമങ്ങൾ വ്യപിപ്പിക്കുന്നതെന്നും ആം ആദ്മി ബഹ്റൈൻ അഭിപ്രായപ്പെട്ടു.രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കും സ്ത്രീകൾ‍ക്കും കുട്ടികൾക്കും, ദളിതുകൾ‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങൾ‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്ന് ആപ് ബഹ്‌റൈൻ കൂട്ടായ്മ ആവശ്യപ്പെട്ടു. സംഗമത്തിൽ കൺവീനർ ഗിരീഷ്‌ അദ്ധ്യക്ഷനായിരുന്നു. ബഷീർ‍ സ്വാഗതം ആശംസിച്ചു. പങ്കജ്നാഭൻ, കെ.ആർ നായർ‍, നിസാർ കൊല്ലം, ഡൽ‍ഹി ആപ് മെന്പർ‍ നീതു മറ്റാസ്, ആദർശ്, ഷംസ്, അസ്കർ പൂഴിത്തല, സിബിൻസലീം, അലക്സ്, ഷരീഫ് കോഴിക്കോട്, ബദർ‍, സോജൻ, ബെസ്റ്റിൻ, മാത്യു തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി വിനു ക്രിസ്റ്റി സംഗമത്തിന് നന്ദി പ്രകാശിപ്പിച്ചു.

You might also like

Most Viewed