ഐവൈസിസി ബഹ്റൈൻ പ്രതിഷേധിച്ചു


മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മനുഷ്യത്വം മരവിച്ച സംഘബോധം എന്ന വിഷയത്തിൽ പ്രതിക്ഷേധ സദസ് സംഘടിപ്പിച്ചു. കഠ്−വയിൽ മൃഗീയമായി കൊല്ലപ്പെട്ട എട്ട് വയസുകാരിയുടെ ആത്മാവിന് നിത്യശാന്തി നേർന്ന് മെഴുകുതിരികൾ കത്തിച്ച് പ്രാർത്ഥിച്ചു. കഴിഞ്ഞ നാല് വർഷമായി ഇന്ത്യയിൽ സംഘി പ്രസ്ഥാനങ്ങൾ വിവിധ രീതിയിൽ കൊന്ന ആളുകളുടെ എണ്ണം എണ്ണിയാൽ തീരാത്തതാണെന്ന് ഭാരവാഹികൾ അറിയിച്ചു.ആർ.എസ്.എസ് നേതൃത്വം നൽകുന്ന സർക്കാർ മാറിയാൽ മാത്രമേ ഇതിനൊരു ശമനമുണ്ടാകുവെന്നും, ഇന്ത്യയിൽ വീണ്ടുമൊരു വർഗ്ഗീയ കലാപം ഉണ്ടാക്കുവാൻ വേണ്ടിയാണ് കൊലപാതകികൾ കുട്ടിയെ അന്പലത്തിനുള്ളിൽ ഒളിപ്പിച്ചതെന്നും യോഗം അഭിപ്രായപ്പെട്ടു. ഈ സംഭവങ്ങളെല്ലാം വിരൽ ചൂണ്ടുന്നത് ബി.ജെ പിയുടെയും, ആർ.എസ്.എസിന്റെയും ഹിന്ദുരാജ്യം എന്ന മുദ്രാവാക്യത്തിലൂടെയാണ്. ഈ സംഭവങ്ങൾക്കെതിരെ കേരളത്തിലെ സാംസ്കാരിക നായകരും എഴുത്തുകാരും മൗനം പാലിക്കുന്നതിന്റെ ഉദേശം മനസിലാകുന്നില്ല.ഐ.വൈ.സി.സി ദേശീയ പ്രസിഡണ്ട് ബേസിൽ നെല്ലിമറ്റത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡണ്ടുമാരായ ദിലീപ് ബാലകൃഷ്ണൻ, റിച്ചി കളത്തുരത്ത് എന്നിവർ സംസാരിച്ചു.

You might also like

Most Viewed