പ്രതി­ഭയു­ടെ­ ‘ഈ മനോ­ഹര തീ­രത്ത്’ വയലാർ ഗാ­നനി­ശ ഇന്ന്


മനാ­മ: ബഹ്‌റൈൻ പ്രതി­ഭയു­ടെ­ സംഗീ­ത വി­ഭാ­ഗമാ­യ സ്വരലയയു­ടെ­ ആഭി­മു­ഖ്യത്തിൽ ഗാ­നരചയി­താവ് വയലാർ രാ­മവർ­മ്മയു­ടെ­ ചലച്ചി­ത്രഗാ­നങ്ങൾ ഉൾ­ക്കൊ­ള്ളി­ച്ചു­ കൊ­ണ്ട് ‘ഈ മനോ­ഹര തീ­രത്ത്’ എന്ന പേ­രിൽ സംഗീ­ത പരി­പാ­ടി­ സംഘടി­പ്പി­ക്കു­മെ­ന്ന് സംഘാ­ടകർ അറി­യി­ച്ചു­.
ഇന്ന് വൈ­കീ­ട്ട് 7 മണി­ക്ക് അദ്‌ലി­യ ബാങ് സാങ് തായ് ഓഡി­റ്റോ­റി­യത്തിൽ വെ­ച്ച് നടക്കു­ന്ന പരി­പാ­ടി­യിൽ ബഹ്‌റൈ­നി­ലെ­ 15ഓളം പാ­ട്ടു­കാർ ഗാ­നങ്ങൾ അവതരി­പ്പി­ക്കും. മനോജ് വടകരയു­ടെ­ നേ­തൃ­ത്വത്തി­ലു­ള്ള എട്ടോ­ളം കലാ­കാ­രന്മാർ ലൈവ് ഓർ­ക്കസ്ട്ര ഒരു­ക്കും.
വയലാർ രാ­മവർ­മ്മ വി­വി­ധ കാ­ലഘട്ടങ്ങളിൽ എഴു­തി­യ ശ്രോ­താ­ക്കളു­ടെ­ ഇഷ്ട ഗാ­നങ്ങളാണ് ഗാ­നനി­ശയിൽ ഉൾ­പ്പെ­ടു­ത്തി­യി­ട്ടു­ള്ളത്. പ്രവേ­ശനം സൗ­ജന്യം.

You might also like

Most Viewed