ഡോ­. എ.വി­ അനൂ­പിന് ബഹ്റൈൻ ഡബ്ല്യു­.എം.സി­ അംഗങ്ങൾ സ്വീ­കരണം നൽ­കി­


മനാമ: ബി.കെ.എസ് ബിസിനസ്‌ ഐക്കൺ‍ അവാർ‍ഡ്‌ സ്വീകരിയ്ക്കാൻ വേണ്ടി ബഹ്റൈനിലെത്തിയ വേൾ‍ഡ് മലയാളീ കൗൺ‍സിൽ‍ ഗ്ലോബൽ‍ പ്രസിഡണ്ട്‌ ഡോ. എ.വി. അനൂപിന് വേൾ‍ഡ് മലയാളീ കൗൺ‍സിൽ‍ ബഹ്‌റൈൻ പ്രോവിൻസ് എക്സിക്യുട്ടീവ് കൗൺ‍സിൽ‍ അംഗങ്ങൾ‍ സ്വീകരണം നൽ‍കി. ബഹ്‌റൈൻ പ്രൊവിൻ‍സ്‌ പ്രസിഡണ്ട് എഫ്.എം ഫൈസൽ‍ സ്വാഗതം പറഞ്ഞ യോഗം ചെയർ‍മാൻ കെ.ജി ദേവരാജ് നിയന്ത്രിച്ചു. ബഹ്‌റൈൻ പ്രൊവിൻസ്‌ വനിതാ വിഭാഗം പ്രസിഡണ്ട് റ്റി.റ്റി വിൽ‍സൻ ഗ്ലോബൽ‍ പ്രസിഡണ്ട് ഡോ. എ.വി അനൂപിനെ ബൊക്കെ നൽ‍കി സ്വീകരിച്ചു.

ബഹ്‌റൈൻ പ്രൊവിൻ‍സ്‌ വൈസ് ചെയർ‍പേഴ്സൺ മൃദുല ബാലചന്ദ്രൻ‍, സതീഷ്‌ മുതലയിൽ‍, സോമൻ ബേബി, ബോബൻ ഇടിക്കുള, പി. ഉണ്ണികൃഷ്ണൻ എന്നിവർ‍ ആശംസകൾ‍ അറിയിക്കുകയും സെക്രട്ടറി ജ്യോതിഷ് പണിക്കർ‍ നന്ദി പറയുകയും ചെയ്തു.

പുതിയതായി തിരഞ്ഞെടുത്ത വേൾ‍ഡ് മലയാളീ കൗൺ‍സിൽ‍ ബഹ്‌റൈൻ പ്രൊവിൻ‍സിന്‍റെ പുതിയ നേതൃത്വത്തിന് എല്ലാവിധ ആശംസകൾ അറിയിക്കുകയും ആഗസ്റ്റ്‌ മാസം ന്യൂ ജേഴ്സിയിൽ‍ െവച്ച് നടക്കുന്ന വേൾ‍ഡ് മലയാളീ കൗൺ‍സിൽ‍ ബയെന്നിയൽ‍ ഗ്ലോബൽ‍ കോൺ‍ഫറൻ‍സിനെപറ്റിയും, വേൾ‍ഡ് മലയാളീ കൗൺ‍സിൽ‍ ഇപ്പോൾ‍ ചെയ്തുകൊണ്ടിരിയ്ക്കുന്ന കാര്യങ്ങളെ പറ്റിയും വിശദീകരിയ്ക്കുകയും ചെയ്തു.

വേൾ‍ഡ് മലയാളീ കൗൺ‍സിലിന് വേറൊരു രൂപമില്ലെന്നും തനിക്ക് നൽ‍കിയ സ്വീകരണത്തിന് നന്ദി അറിയിക്കുന്നതായും തന്‍റെ മറുപടി പ്രസംഗത്തിൽ‍ ഡോ. എ.വി അനൂപ്‌ അറിയിച്ചു.

You might also like

Most Viewed