പ്രാർത്ഥനാസദസ്സ് സംഘടിപ്പിച്ചു


മനാമ : കഠ് വയിൽ‍ എട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ പെൺ‍കുട്ടിക്കും കുടുംബത്തിനും അതോടൊപ്പം ഇന്ത്യാ രാജ്യത്തിന്‍റെ സുസ്ഥിതിക്കും വേണ്ടി സമസ്ത ബഹ്റൈൻ ഘടകം പ്രത്യേക പ്രാർ‍ത്ഥനാ സദസ്സ് സംഘടിപ്പിച്ചു.സ്വലാത്ത് മജ്ലിസിനോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രാർ‍ത്ഥനാ സദസ്സിന് സമസ്ത ബഹ്റൈൻ കോ−−ഓർ‍ഡിനേറ്റർ‍ ഉസ്താദ് റബീഅ് ഫൈസി അന്പലക്കടവ് നേതൃത്വം നൽ‍കി.കഠ് വയിലെ പെൺ‍കുട്ടിയുടെ കുടുംബത്തിന് അല്ലാഹു ക്ഷമയും ശാന്തിയും സമാധാനവും നൽ‍കട്ടെ എന്ന് പ്രാർത്ഥിക്കുന്നതോടൊപ്പം  പ്രതികൾ‍ക്ക് അർഹമായ ശിക്ഷ നൽ‍കി നീതി ഉറപ്പാക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. ഇതിന്‍റെ പേരിൽ വർഗീയ മുതലെടുപ്പിനു ശ്രമിക്കുന്നവരെ വിശ്വാസികൾ‍ കരുതിയിരിക്കണമെന്നും, സോഷ്യൽ‍ മീഡിയ പ്രചരണത്തിൽ‍ സൂക്ഷമത പുലർത്തണമെന്നും റബീഅ് ഫൈസി അന്പലക്കടവ് അഭ്യർ‍ത്ഥിച്ചു.അതുപോലെ പ്രതികൾ‍ക്കെതിരെ നിയമനടപടികളിലേക്ക് നീങ്ങാനും രംഗത്ത് വന്നത് അന്യമതത്തിലെ− സഹോദരിസഹോദരമാരാണെന്നത് നാം എപ്പോഴും ഓർ‍ക്കണമെന്നും, നമ്മുടെ രാജ്യത്തിന്‍റെ മതേതരത്വവും മത സൗഹാർദ്ദവും അതിലുപരി മനുഷ്യത്വം നഷ്ടപ്പെട്ടിട്ടില്ലാത്തവരുടെ പോരാട്ടവും ഇപ്പോഴും ബാക്കിയുണ്ടെന്നാണിത് വ്യക്തമാക്കുന്നതെന്നും, അതുകൊണ്ട് അവർ‍ക്ക് പിന്തുണ നല്‍കുകയാണ് നാം വേണ്ടതെന്നും, അദേഹം ഓർ‍മ്മിപ്പിച്ചു. പ്രാർത്ഥനാ സദസ്സിൽ‍ സമസ്ത ബഹ്റൈൻ സെക്രട്ടറി എസ്.എം.അബ്ദുൾ‍ വാഹിദ്, കോ−ഓർ‍ഡിനേറ്റർ‍മാരായ ഹാഫിൾ ശറഫുദ്ധീന്‍ മുസ്ലിയാർ,  അബ്ദുറഹ്മാൻ കാസർ‍ഗോഡ്, എന്നിവരും പരിപാടിയിൽ സംബന്ധിച്ചു. 

You might also like

Most Viewed