ഓ.ഐ.സി.സി യാത്രയയപ്പ് നൽകി


മനാമ: ബഹ്‌റൈൻ ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മിറ്റി പതിനേഴ് വർഷത്തെ  പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒ.ഐ.സി.സി ദേശീയ കമ്മിറ്റി  സെക്രട്ടറി ഷാജി  പുതുപ്പള്ളിക്ക് യാത്രയയപ്പ് നൽകി. സൽമാനിയ ഒഐസിസി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ല പ്രസിഡണ്ട് ജോജി ലാസർ  അദ്ധ്യക്ഷത  വഹിച്ചു. ജില്ല ജനറൽ  സെക്രട്ടറി സൽമാനുൽ ഫാരിസ് സ്വാഗതം  പറഞ്ഞു.പുതുപ്പള്ളി നിയോജക മണ്ഠലത്തിലെ   രാഷ്ട്രീയ  സാമൂഹ്യ മേഖലകളിലെ സജീവ സാന്നിധ്യവും ബഹ്‌റൈൻ ഒഐസിസിയുടെ പ്രവർത്തനങ്ങൾക്ക് നൽകിയ  സംഭാവനകൾ  ഏറെ വലുതാണെന്ന് യാത്രയയപ്പ് സമ്മേളനത്തിന്റെ  ഉദ്‌ഘാടനം നിർവഹിച്ചു കൊണ്ട് ഒഐസിസി ഗ്ലോബൽ  ജനറൽ സെക്രട്ടറി  രാജു കല്ലുംപുറം പറഞ്ഞു. യാത്രയയപ്പ് ചടങ്ങുകൾ എന്നും വേദനയുളവാക്കുന്നതാണെന്നും പ്രത്യേകിച്ചും  ഷാജി  പുതുപ്പള്ളി  എന്ന  ഒഐസിസി  നേതാവിന്റെ യാത്രയയപ്പ് ഏറെ വേദന സൃഷ്ടിക്കുന്നുണ്ടെന്നും  ഒ.ഐ.സി.സി ദേശീയ പ്രസിഡണ്ട് ബിനു കുന്നന്താനം അഭിപ്രായപ്പെട്ടു.ദേശീയ  ജനറൽ സെക്രട്ടറി ബോബി പാറയിൽ, ദേശീയ  സെക്രട്ടറിമാരായ മാത്യൂസ് വാളക്കുഴി, ജവാദ് വക്കം,മനു മാത്യു,കാസർഗോഡ് ജില്ല പ്രസിഡണ്ട് രാഘവൻ കരിച്ചേരി,പാലക്കാട് ജില്ല ഭാരവാഹികളായ നിസാർ കുന്നംകുളത്തിങ്ങൽ,  തുടങ്ങിയവർ  ചടങ്ങിൽ സംസാരിച്ചു. ഒ.ഐ.സി.സി  പാലക്കാട്  ജില്ല സെക്രട്ടറി ഷാജി  ജോർജ് നന്ദി പറഞ്ഞു.

You might also like

Most Viewed