പ്രവാ­സലോ­കത്ത് പൂ­രനഗരി­ക്ക് ഒരു­ക്കമാ­യി­; സംസ്കാ­ര തൃ­ശൂർ പൂ­രം വെ­ള്ളി­യാ­ഴ്ച


മനാമ : പൂ­രമെ­ന്നാൽ കേ­രളീ­യർ­ക്ക് തൃ­ശൂർ പൂ­രമാ­ണ്. അപ്പോൾ തൃ­ശൂർ നി­വാ­സി­കൾ­ക്കോ­? അവരു­ടെ­ ആത്മാ­വി­ന്റെ­ തന്നെ­ ഭാ­ഗമാണ് തൃ­ശൂർ പൂ­രം. ആ പൂ­രത്തിൽ സംബന്ധി­ക്കാ­നാ­കാ­തെ­ പ്രവാ­സലോ­കത്തെ­ തി­രക്കു­കൾ­ക്കി­ടയിൽ നാ­ടി­ന്റെ­ ഓർ­മ്മകളു­മാ­യി­ കഴി­യു­ന്ന ആയി­രക്കണക്കിന് തൃ­ശൂർ നി­വാ­സി­കൾ ബഹ്‌റൈ­നി­ലു­ണ്ട്. അവർ­ക്കു­ പൂ­രത്തി­ന്റെ­ എല്ലാ­ ആഘോ­ഷവും അനു­ഭവി­ച്ചറി­യാൻ, നാ­ടി­ന്റെ­ സംസ്കാ­രം വരും തലമു­റയ്ക്കും കാ­ട്ടി­ക്കൊ­ടു­ക്കാൻ പൂ­രപ്രേ­മി­കൾ ഒത്തു­ ചേ­ർ­ന്ന് ബഹ്‌റൈ­നി­ലും തൃ­ശൂർ പൂ­രം ഒരു­ങ്ങു­കയാ­ണ്. വെ­ള്ളി­യാ­ഴ്ച വൈ­കീ­ട്ട് നാല് മണി­ മു­തൽ ബഹ്‌റൈൻ കേ­രളീ­യ സമാ­ജത്തിൽ വെച്ച് നടക്കു­ന്ന തൃ­ശൂർ പൂ­രത്തിന് തൃ­ശൂർ സംസ്കാ­രയു­ടെ­ നേ­തൃ­ത്വത്തിൽ എല്ലാ­ ഒരു­ക്കങ്ങളും പൂ­ർ­ത്തി­യാ­യി­രി­ക്കു­കയാ­ണ്.

ഇലഞ്ഞി­ത്തറ മേ­ളവും ആനയും അന്പാ­രി­യും കു­ടമാ­റ്റവും അടക്കം തൃ­ശൂർ പൂ­രത്തി­ന്റെ­ എല്ലാ­ പകി­ട്ടു­കളും അതെ­ പടി­ പ്രവാ­സലോ­ത്തും പകർ­ത്താ­നു­ള്ള തയ്യാ­റെ­ടു­പ്പി­ലാണ് സംഘാ­ടകർ. പൂ­രത്തിന് വേ­ണ്ടി­യു­ള്ള ആനകളും വർ­ണ്ണ കു­ടകളും അണി­യറയി­ൽ ­പൂ­ർ­ത്തി­യാ­യി­ക്കഴി­ഞ്ഞു­. യഥാ­ർ­ഥ ആനയു­ടെ­ വലി­പ്പത്തി­ലു­ള്ള ആനകൾ അടക്കം പത്തോ­ളം ആനകളാണ് പ്രമു­ഖ കലാ­കാ­രന്മാ­രു­ടെ­ നേ­തൃ­ത്വത്തിൽ നി­ർ­മ്മി­ച്ചി­ട്ടു­ള്ളത്.. നെ­റ്റി­പ്പട്ടം കെ­ട്ടി­യ പത്തോ­ളം ഗജവീ­രൻ­മാ­രെ­ അണി­നി­രത്തി­ 200 വർ­ണ്ണകു­ടകളാണ് കു­ടമാ­റ്റത്തിന് വർ­ണ്ണാ­ഭ പകരു­വാ­നാ­യി­ ഒരു­ക്കു­ന്നത്. കൂ­ടാ­തെ­ നി­രവധി­ കലാ­രൂ­പങ്ങളും ഇത്തവണ പൂ­രത്തിന് വേ­ണ്ടി­ തയ്യാ­റാ­ക്കി­ വരു­ന്നു­. യഥാ­ർ‍ത്ഥ തൃ­ശൂർ പൂ­രത്തി­ന്റെ­ എല്ലാ­ ചടങ്ങു­കളും ഉൾ­പ്പെ­ടു­ത്തി­ കഴി­ഞ്ഞ വർ­ഷം നടത്തി­യതി­ലും മി­കവോ­ടെ­ ഇത്തവണ നടത്താ­നു­ള്ള പ്രവർ­ത്തി­കളാണ് നടന്നു­ കൊ­ണ്ടി­രി­ക്കു­ന്നതെ­ന്ന് സംഘാ­ടകർ പറഞ്ഞു­. തൃ­ശൂർ പൂ­രത്തി­ലെ­ പ്രധാ­ന ചടങ്ങു­കളാ­യ കൊ­ടി­യേ­റ്റവും, മഠത്തിൽ വരവും, ചെ­റു­ പൂ­രങ്ങളും, ഇലഞ്ഞി­ത്തറ മേ­ളവും, കു­ടമാ­റ്റവും, വെ­ടി­ക്കെ­ട്ടു­മെ­ല്ലാം ഇത്തവണ ഒരു­ക്കു­ന്നു­ണ്ട് പൂ­രത്തി­ന്റെ­ മു­ഖ്യ ആകർ­ഷണമാ­യ ഇലഞ്ഞി­ത്തറ മേ­ളത്തിന് (പാ­ണ്ടി­മേ­ളം) ബഹ്റൈൻ സോ­പാ­നം വാ­ദ്യകലാ­സംഘത്തി­ലെ­ 101 കലാ­കാ­രന്മാർ സംബന്ധി­ക്കും. കൂ­ടാ­തെ­ ഇത്തവണത്തെ­ ഇലഞ്ഞി­ത്തറമേ­ളത്തിന് പൂ­രപ്പെ­രു­മ പകരാ­നാ­യി­ പ്രശസ്ത ഇലത്താ­ള ചക്രവർ­ത്തി­യും തൃ­ശൂ­ർ­പൂ­രം തി­രു­വന്പാ­ടി­ വി­ഭാ­ഗത്തി­ന്റെ­ ഇലത്താ­ള പ്രമാ­ണി­യു­മാ­യ ഏഷ്യാഡ് ശശി­, യു­വതലമു­റയി­ലെ­ ശ്രദ്ധേ­യനാ­യ വലംതല പ്രമാ­ണി­ കല്ലൂർ ശബരി­, പ്രശസ്ത കു­റുംകു­ഴൽ കൊ­ന്പ് കലാ­കാ­രന്മാ­രാ­യ അരവി­ന്ദൻ കാ­ഞ്ഞി­ലശ്ശേ­രി­, സാ­ജു­ കൊ­രയങ്ങാ­ട് എന്നിവരും എത്തു­ന്നു­ണ്ട്.

കഴി­ഞ്ഞ വർ­ഷത്തെ­ പൂ­രാ­ഘോ­ഷത്തി­ന്റെ­ ലഹരി­ ആസ്വദി­ച്ചവർ­ക്കും പരി­പാ­ടി­യിൽ പങ്കെ­ടു­ക്കാൻ സാ­ധി­ക്കാ­തെ­ പോ­യവർ­ക്കും നാ­ട്ടി­ലെ­ പൂ­രത്തിന് പോ­കാൻ കഴി­യാ­ത്ത പ്രവാ­സി­കൾ­ക്കും പൂ­രം അനു­ഭവമാ­ക്കി­ മാ­റ്റു­ക എന്ന ലക്ഷ്യമാണ് ഇതി­ലൂ­ടെ­ ഉദ്ദേ­ശി­ക്കു­ന്നതെ­ന്നും സംഘാ­ടകർ പറഞ്ഞു­. പ്രവാ­സ ജീ­വി­തത്തിൽ നഷ്ടപ്പെ­ടു­ന്ന ഗൃ­ഹാ­തു­രത്വം തു­ളു­ന്പു­ന്ന മധു­രമാ­യ ഓർ­മ്മകളോ­ടൊ­പ്പം ഒരി­ക്കൽ കൂ­ടി­ ജീ­വി­ക്കാ­നാ­യി­ പവി­ഴദ്വീ­പിൽ അരങ്ങേ­റു­ന്ന ഈ ആഘോ­ഷപരി­പാ­ടി­യിൽ പങ്കെ­ടു­ക്കാ­നാ­യി­ ജാ­തി­യു­ടേ­യും മതത്തി­ന്റേ­യും രാ­ഷ്ട്രീ­യത്തി­ന്റേ­യും അതി­ർ­വരന്പു­കൾ ഇല്ലാ­തെ­ എല്ലാ­ പൂ­രപ്രേ­മി­കളും എത്തി­ച്ചേ­രണമെ­ന്ന് സംഘാ­ടകർ അഭ്യർ­ത്ഥി­ച്ചു­.

You might also like

Most Viewed