ബി­.ഡി­.എഫ് ചീ­ഫി­നെ­ വധി­ക്കാൻ പദ്ധതി­യി­ട്ട കേ­സിൽ പ്രതി­കളു­ടെ­ വധശി­ക്ഷ കോ­ടതി­ ശരി­വെ­ച്ചു­


മനാമ : ബി.ഡി.എഫ് ചീഫിനെ വധിക്കാൻ പദ്ധതിയിട്ട് സംഘം രൂപീകരിച്ച നാല് പേരുടെ വധശിക്ഷ ബഹ്‌റൈൻ ഉന്നത സൈനിക കോടതി ശരിവെച്ചു. ബഹ്‌റൈൻ പ്രതിരോധ സേനയുടെ കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹ്മദ് അൽ ഖലീഫയെ വധിക്കാൻ ശ്രമിച്ച നാല് പേർക്ക് വധശിക്ഷയും ഇവരോടൊപ്പമുള്ള മറ്റ് ആറ് പേർക്ക് ജീവപര്യന്തം തടവും കഴിഞ്ഞ ഡിസംബറിൽ മിലിട്ടറി ഹൈക്കോടതി വിധിച്ചിരുന്നു. ഇവരുടെ ബഹ്‌റൈൻ പൗരത്വം റദ്ദാക്കാനും കോടതി നിർദേശിച്ചു. പ്രതികളിൽ ഒരാൾ സൈനികനാണ്.

മുബാറക്ക് ആഡെൽ മുബാറക് മോഹന്ന, സൈനികനായിരുന്ന ഫാദിൽ അൽസയിദ് അബ്ബാസ് ഹസൻ രാധി, അൽസയിദ് അൽവി ഹുസൈൻ അൽവി ഹുസൈൻ, മൊഹമ്മദ് അബ്ദുൽഹസ്സൻ അഹ്്മദ് അൽമിത്ഖാവി എന്നിവരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. ബഹ്‌റൈൻ ന്യൂസ് ഏജൻസി പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

18 പ്രതികൾ ഗൂഢാലോചനയിൽ ഉൾപ്പെട്ടിരുന്നു. മൊഹമ്മദ് അബ്ദുൾഹുസ്സൈൻ സാലെ അൽ ഷെഹാബി, മൊഹമ്മദ് അബ്ദുൽ വഹിദ് മുഹമ്മദ് അൽനാജ്ജർ എന്നിവർക്ക് ഏഴ് വർഷത്തെ തടവുശിക്ഷ നൽകാനും ബഹ്‌റൈൻ പൗരത്വം റദ്ദാക്കാനും കോടതി ഉത്തരവിട്ടു. മറ്റ് അഞ്ച് ബഹ്‌റൈനികളെ കോടതി വെറുതെവിട്ടു. ബഹ്‌റൈൻ പൗരത്വം റദ്ദാക്കപ്പെട്ടതിൽ പ്രതികൾ ഉയർത്തിയ എതിർപ്പ് തള്ളിക്കളഞ്ഞ കോടതി, ക്രിമിനൽ പ്രൊസീജ്യറസ് ലോ 2002, മിലിറ്ററി ജുഡീഷ്യറി ലോ 2002 എന്നിവ പ്രകാരമാണ് വിധി എന്നും വ്യക്തമാക്കി. നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം പ്രതികൾക്ക് അപ്പീൽ നൽകാം.

You might also like

Most Viewed