പ്രവാ­സി­ വി­ദ്യാ­ർ­ത്ഥി­കൾ­ക്ക് വി­ദേ­ശ മന്ത്രാ­ലയത്തി­ന്റെ­ സ്‌കോ­ളർ­ഷി­പ്പിന് അപേ­ക്ഷി­ക്കാം


മനാമ : ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം 2018-−19 അദ്ധ്യയന വർഷത്തേയ്ക്കുള്ള പ്രവാസി വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് പ്രോഗ്രാം (എസ്.പി.ഡി.സി) പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത 66 രാജ്യങ്ങളിൽ നിന്നുള്ള നോൺ റെസിഡന്റ് ഇന്ത്യൻ (എൻ.ആർ.ഐ), ഇന്ത്യൻ ഓറിജിൻ വിദ്യാർത്ഥികൾക്ക് ഈ സ്കീം പ്രയോജനകരമാണ്. ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

01.10.2018ൽ 17 മുതൽ 21 വരെ പ്രായപരിധിയിലുള്ള സീനിയർ സെക്കൻഡറി (10, +2) അല്ലെങ്കിൽ തത്തുല്യ പരീക്ഷകളിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ, അല്ലെങ്കിൽ തത്തുല്യ ഗ്രേഡോടെ പാസായവർക്ക് അപേക്ഷ നൽകാമെന്ന് സർക്കാർ അറിയിച്ചു. യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് കോഴ്സിന് പ്രവേശനം ലഭിച്ച ശേഷം, എസ്.പി.ഡി.സി പോർട്ടലിൽ (spdcindia.gov.in) ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സപ്തംബർ 30 ആണ്. കൂടുതൽ വിവരങ്ങൾക്ക് http://spdcindia.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

You might also like

Most Viewed