പ്രവാ­­­സി­­­കളു­­­ടെ­­­ മനസ്സിൽ കു­­­ടമാ­­­റ്റം വി­­­രി­­­യി­­­ച്ച് സംസ്കാ­­­രയു­­­ടെ­­­ തൃ­­­ശ്ശൂർ പൂ­­­രം


മനാമ: തിടന്പറ്റാൻ വിഗ്രഹങ്ങളില്ലെങ്കിലും മാനം മുട്ടെ ഉയരുന്ന വർണ്ണ പടക്കങ്ങൾ ഇല്ലെങ്കിലും പ്രവാസികളുടെ മനസ്സിലും മാനത്തും ആഘോഷങ്ങളുടെ വ‍ർണ്ണക്കുടകൾ വിരിയിച്ച് പൂരം കൊടിയേറിയപ്പോൾ സംഘാടക മികവ് കൊണ്ടും ആഘോഷപ്പൊലിമ കൊണ്ടും ജന ബാഹുല്യം കൊണ്ടും സംസ്കാര ഒരുക്കിയ തൃശ്ശൂർ പൂരം ശ്രദ്ധേയമായി. ഇന്നലെ വൈകീട്ട് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ചാണ് പ്രവാസി സംഘടനയായ സംസ്കാരയുടെ ആഭിമുഖ്യത്തിൽ തൃശ്ശൂർ പൂരം അരങ്ങേറിയത്. വൈകീട്ട് കേളിക്കൊട്ടോടെ സംസ്കാരയുടെ കൺവീനർ ഗോപകുമാർ കൊടിയേറ്റ് നടത്തിയതോടെ പൂരാഘോഷങ്ങൾക്കു തുടക്കമായി. തുടർന്ന് പ്രതീകാത്മകമായി മഠത്തിൽ വരവും ചെറുപൂരങ്ങളുടെ വരവും നടത്തി. ഈയിടെ മരിച്ച തൃശ്ശൂരുകാരുടെ പ്രിയപ്പെട്ട ആനയായ ശിവശങ്കരനെ അനുസ്മരിച്ചുകൊണ്ട് മഠത്തിൽ വരവിനു എഴുന്നള്ളിച്ച് ശിവശങ്കരൻ എന്നാണ് പേരിട്ടത്. അതിനുശേഷം സോപാനം വാദ്യകലാസംഘത്തിന്റെ 101 പേരെ അണിനിരത്തിയുള്ള ഇലഞ്ഞിത്തറ മേളം ആരംഭിച്ചു. പ്രശസ്ത ഇലത്താള പ്രമാണിയായ ശശിമാരാർ, വലംതല പ്രമാണി കല്ലൂർ ശബരി, പ്രശസ്ത കുറുംകുഴൽ കൊന്പ് കലാകാരന്മാരായ അരവിന്ദൻ കാഞ്ഞിലശ്ശേരി, സാജു കൊരയങ്ങാടും ബഹ്‌റൈനിലെ സന്തോഷ് കൈലാസും നേതൃത്വം നൽകി.

യാഥാർത്ഥ ആനകളുടെ അതേ വലിപ്പത്തിലും രൂപത്തിലും സംസ്കാരയുടെ ശിൽപ്പി ശ്യാമിന്റെ നേതൃത്വത്തിലുള്ള കലാകാരന്മാർ ഉണ്ടാക്കിയ നെറ്റിപ്പട്ടം കെട്ടിയ പത്തോളം ആനകളെ അണിനിരത്തി ആരംഭിച്ച കുടമാറ്റമായിരുന്നു അടുത്തത്. വനിതാവിഭാഗത്തിൽ അശ്രാന്ത പരിശ്രമത്തിന്റെ ഭാഗമായാണ് കുടമാറ്റത്തിനുള്ള കുടകൾ ഒരുങ്ങിയത്. വൈകീട്ട് നടന്ന ഡിജിറ്റൽ വെടിക്കെട്ടനോടൊപ്പം ബിഗ് സ്‌ക്രീനിൽ പൂരം വെടിക്കെട്ടും അക്ഷരാർഥത്തിൽ സമാജം ഹാളും പരിസരവും പൂരപ്പറന്പായി മാറി. പൂരം എക്സിബിഷൻ, ഡോക്യുമെന്ററി, കേരളാ പോലീസ് തുടങ്ങി നാട്ടിലെ പൂരത്തിന്റെ യഥാർഥ പതിപ്പ് പ്രവാസികളിലേക്കെത്തിക്കാൻ കഴിഞ്ഞു എന്നതിലും സംഘാടകർക്ക്‌ അഭിമാനത്തിന് വക നൽകുന്നു.

You might also like

Most Viewed