ഹമദ് രാ­ജാവ് ബഹ്‌റൈൻ ഡി­ഫൻ­സ് ഫോ­ഴ്സ്­ സന്ദർ­ശി­ച്ചു­


മനാമ : ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് (ബി.ഡി.എഫ്) സുപ്രീം കമാൻഡർ ഹമദ് ബിൻ ഈസാ അൽ ഖലീഫ രാജാവ് ബി.ഡി.എഫ് ജനറൽ കമാൻഡിനെ സന്ദർശിച്ചു. ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ, പ്രതിരോധമന്ത്രി ലഫ്റ്റനൻ്റ് ജനറൽ യൂസഫ് ബിൻ അഹമ്മദ് അൽ ജലാഹ്മ, ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനൻ്റ് ജനറൽ ദിയ്യാബ് ബിൻ സഖർ അൽ നുവൈമി എന്നിവർ രാജാവിനെ സ്വീകരിച്ചു. 

സന്ദർശനത്തിനിടെ മുതിർന്ന ഓഫീസർമാരുമായി കൂടിക്കാഴ്ച നടത്തിയ രാജാവ് സേനയുടെ നേട്ടങ്ങളെ പ്രശംസിക്കുകയും അടുത്ത പരിശീലന സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ പരിശോധിക്കുകയും ചെയ്തു. മേഖലയിലെ വെല്ലുവിളികൾ നേരിടാൻ തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യെമനിൽ സൗദിയുടെ നേതൃത്വത്തിൽ നടക്കുന്ന ‘ഓപ്പറേഷൻ റിസ്റ്റോറിംഗ് ഹോപ്പി’നുള്ള ബി.ഡി.എഫിന്റെ വിജയകരമായ പങ്കാളിത്തത്തെ ഹമദ് രാജാവ് അഭിനന്ദിച്ചു. നീതിക്ക് പിന്തുണ നൽകാനും, ഭീകരവാദ− വിദേശ ഇടപെടലുകളെ പ്രതിരോധിക്കാനും നടത്തുന്ന ശ്രമങ്ങളെയും  അദ്ദേഹം പ്രശംസിച്ചു.

സൗദി അറേബ്യയിൽ അടുത്തിടെ നടന്ന ‘ഗൾഫ് ഷീൽഡ് 1’ എന്ന സൈനിക പരിശീലനത്തിൽ പങ്കെടുത്ത ബി.ഡി.എഫ് സേനയെയും രാജാവ് പ്രശംസിച്ചു. സൗദി അറേബ്യയുമായി ആഴത്തിലുള്ള ബന്ധത്തിന്റെ ഭാഗമായാണ് സംയുക്ത സൈനീക പരിശീലനത്തിൽ ബി.ഡി.എഫിന്റെ പങ്കാളിത്തം ഉണ്ടായത് എന്നും ഹമദ് രാജാവ് പ്രസ്താവിച്ചു. എല്ലാ ബി.ഡി.എഫ് സേനാംഗങ്ങളുടെയും ധീരതയെ പ്രശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

You might also like

Most Viewed