ബാ­റ്റൽ­ക്കോ­യ്ക്ക് 37,500 ബഹ്‌റൈൻ ദി­നാർ പി­ഴ


മനാമ : പ്രമുഖ ടെലികോം കന്പനിയായ ബാറ്റൽകോയ്ക്ക് ബഹ്‌റൈൻ ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിട്ടി (ടി.ആർ.എ) 37,500 ബഹ്‌റൈൻ ദിനാർ പിഴ വിധിച്ചു. മേഖലയിലെ മറ്റൊരു കന്പനിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെത്തുടർന്നാണ് നടപടി. കന്പനിക്ക് പിഴയൊടുക്കാൻ 30 ദിവസമാണ് സമയം അനുവദിച്ചിരിക്കുന്നത്. പിഴയൊടുക്കിയില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടിവരുമെന്ന് ടി.ആർ.എ അറിയിച്ചു.

ടി.ആർ.എയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഉത്തരവ് പ്രകാരം 2015 ജൂണിൽ മറ്റൊരു കന്പനിയുമായി നടത്തിയ ഇടപാടുകളുടെ വിവരങ്ങൾ വെളിപ്പെടുത്തിയതാണ് നടപടികൾക്ക് ആധാരം. ബാറ്റൽകോയുടെ നടപടി ഇത്തരം ഇടപാടുകളുടെ വിവരങ്ങൾ രഹസ്യമാക്കി സൂക്ഷിക്കണമെന്ന ടെലികമ്യൂണിക്കേഷൻ ലോ ആർട്ടിക്കിൾ 57(എഫ്)ന്റെ ലംഘനമാണ്. ഇത്തരത്തിൽ ടെലികോം കന്പനികൾ തമ്മിൽ നടത്തുന്ന ഇടപാടുകളുടെ വിവരങ്ങൾ യാതൊരുകാരണവശാലും വെളിപ്പെടുത്തരുതെന്ന് ടി.ആർ.എ ബാറ്റൽകോയ്ക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. 

ഇടപാടുകളുടെ വിവരങ്ങൾ ബാറ്റൽകോ രഹസ്യമാക്കി വെക്കേണ്ടതായിരുന്നെന്ന് ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിട്ടി ആക്ടിംഗ് ജനറൽ ഡയറക്ടർ ഷെയ്ഖ് നാസർ ബിൻ മുഹമ്മദ് അൽ ഖലീഫ വ്യക്തമാക്കി. അതേ സമയം ബാറ്റൽകോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

You might also like

Most Viewed