ദു­റാ­സ്സി­ലെ­ നവീ­കരണ പ്രവർ­ത്തനങ്ങൾ പൂ­ർ­ത്തി­യാ­യി­


മനാമ : ദുറാസ്സിൽ പ്രധാനമന്ത്രി പ്രിൻസ് ഖലീഫയുടെ ഉത്തരവ് പ്രകാരമുള്ള നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതായി തൊഴിൽ, മുനിസിപ്പാലിറ്റി അഫയേഴ്സ് ആന്റ് അർബൻ പ്ലാനിംഗ് മന്ത്രി ഇസാമ ബിൻ അബ്ദുള്ള ഖലാഫ് അറിയിച്ചു. 2017 ജൂലൈയിൽ പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം ഒരു സംഘം രൂപീകരിച്ച് ദുറാസിലെ ജനങ്ങളെ കാണുകയും അവരുടെ ആവശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. സംഘം നടത്തിയ അന്വേഷണത്തിൽ പ്രാദേശിക ഗതാഗത ശൃംഖലകൾ, തെരുവുകൾ, മറ്റ് സേവനങ്ങൾ എന്നിവ നവീകരിക്കാൻ തീരുമാനിച്ചു.

ദുറാസ് തുറമുഖത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ആദ്യഘട്ടം പൂർത്തിയായതായും രണ്ടാം ഘട്ടം ആരംഭിച്ചതായും കഴിഞ്ഞ ആഴ്ച ദുറാസിൽ സന്ദർശനം നടത്തുന്നതിനിടെ ഖലാഫ് പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ പ്രവർത്തനം സുഗമമാക്കുന്നതിന് അവിടെ മത്സ്യബന്ധന തുറമുഖവും ഉൾപ്പെടുത്തും. ഇതിനോടനുബന്ധിച്ച് ഒരു വലിയ പാർക്കിംഗ് ഏരിയ നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുറാസ് തുറമുഖത്തിന്റെ നവീകരണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഒരു മീൻ മാർക്കറ്റ്, മീൻ പിടുത്തക്കാർക്കായുള്ള കെട്ടിടം, പ്രവേശന കവാടം എന്നിവ നിർമ്മിക്കുമെന്ന് മന്ത്രി പറഞ്ഞു. ഗ്രീൻ സ്പെയ്സുകൾ വർദ്ധിപ്പിക്കുകയും പുതിയ ഗെയിമുകൾ കൊണ്ടുവരികയും ഈ മേഖലയെ കൂടുതൽ മനോഹരമാക്കുകയും ചെയ്യും. പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കുന്നത്തോടെ നോർത്തേൺ സിറ്റിയുടെ മുഖച്ഛായ മാറുമെന്നും അദ്ദേഹം പറഞ്ഞു. ദുറാസിൽ എഅവന്യൂ 36ലെ റോഡുകളുടെ ഡിസൈനുകൾ 90 ശതമാനവും പൂർത്തിയായിട്ടുണ്ടെന്നും, തൊഴിൽ, മുനിസിപ്പാലിറ്റി അഫയേഴ്സ് ആന്റ് അർബൻ പ്ലാനിംഗ് മന്ത്രാലയം വൈദ്യുതി ജല വകുപ്പ്  (ഇ.ഡബ്ല്യൂ.എ) എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങൾ വേഗത്തിൽ നടപ്പാക്കുന്നതിന് നോർത്തേൺ മുനിസിപ്പൽ കൗൺസിൽ അംഗം ഫാത്തിമ അൽ ഖത്തരി നന്ദി പറഞ്ഞു. ഗ്രാമത്തിന്റ വികസനത്തിനായുള്ള പ്രധാനമന്ത്രിയുടെ ഉത്തരവുകൾക്കും പൗരന്മാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മേഖല സന്ദർശിച്ച ഉദ്യോഗസ്ഥർക്കും ആത്മാർത്ഥമായ നന്ദി അറിയിക്കുന്നതായും അവർ പറഞ്ഞു.

You might also like

Most Viewed