ഓട്ടി­സം ബോ­ധവൽ­ക്കരണ പരി­പാ­ടി­ തൊ­ഴിൽ മന്ത്രി­ ഉദ്ഘാ­ടനം ചെ­യ്തു­


മനാമ : ലേബർ ആന്റ് സോഷ്യൽ ഡവലപ്മെന്റ് മന്ത്രി ജമീൽ ബിൻ മൊഹമ്മദ് അലി ഹുമൈദാൻ ബഹ്‌റൈൻ ആറ്റിസ്റ്റിക് സൊസൈറ്റി നടത്തിയ ‘ലെറ്റസ് മേക്ക് ഫ്രം ദെയ്ർ ഓട്ടിസം എ സക്സസ്’ എന്ന പരിപാടി ഉദ്ഘാടനം ചെയ്തു. നോർത്തേൺ ഗവർണർ അലി അബ്ദുൾ ഹുസൈൻ അൽ അസ്‍ഫുർ, മുനിസിപ്പൽ കൗൺസിലർ, നോർത്തേൺ ഗവർണറേറ്റ് മുനിസിപ്പൽ കൗൺസിൽ അംഗം ഫാത്തിമ അൽ ഖത്തരി എന്നിവരുടെ സാന്നിധ്യത്തിൽ ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിലാണ് പരിപാടി നടന്നത്. ബഹ്‌റൈനിലെ ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട പൊതുസ്ഥാപനങ്ങളും സർക്കാരിതര സംഘടനകളും (എൻ.ജി.ഒകൾ) പരിപാടിയിൽ പങ്കെടുത്തു. ഓട്ടിസത്തെക്കുറിച്ചുള്ള ബോധവത്ക്കരണ പരിപാടികൾ ആസൂത്രണം ചെയ്യാനും ഈ വിഭാഗത്തിലുള്ളവരുടെ ആത്മവിശ്വാസത്തെ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് ഇത്തരത്തിൽ വേദി സംഘടിപ്പിച്ചത്.

You might also like

Most Viewed