ദാറുൽ ഇമാൻ കേരള വിഭാഗം വിദ്യാർത്ഥികളെ ആദരിച്ചു


മനാമ: ദാറുൽ ഈമാൻ‍ കേരള വിഭാഗം നടത്തിക്കൊണ്ടിരിക്കുന്ന മദ്രസകളിൽ‍ ഉന്നത വിജയം നേടിയ വിദ്ധ്യാർഥികളെ ആദരിച്ചു. മനാമ അല്‍റജ സ്കൂളിൽ‍ നടന്ന പരിപാടിയിൽ‍ വിവിധ ക്ലാസ്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ  സർ‍ട്ടിഫിക്കറ്റും ട്രോഫികളും അപ്ലെഡ് സയൻ‍സ് യൂണിവേഴ്സിറ്റി ബോർ‍ഡ് ഓഫ് ട്രസ്റ്റീസ് ചെയർ‍മാനും ബഹ്റൈൻ‍ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി അംഗവുമായ ഡോ. വഹീബ് അഹ്മദ് അല്‍ഖാജ നൽ‍കി.ഏഴാം ക്ലാസ് കഴിഞ്ഞ വിദ്ധ്യാർ‍ഥികൾ‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകൾ ഫ്രന്‍റ്സ് പ്രസിഡണ്ട് ജമാല്‍ നദ് വി ഇരിങ്ങൽ‍, ജനറൽ‍ സെക്രട്ടറി എം.എം സുബൈർ എന്നിവർ വിതരണം ചെയ്തു.

വിവിധ ക്ലാസുകളിൽ നിന്ന് എ. പ്ലസ് നേടിയ അബിൽ‍ മുഹമ്മദ്, അർ‍ഷ കെ. അന്‍വർ‍, അവ്വാബ് സുബൈർ , ഗസ്സ ഇബ്രാഹിം, അംന  കാദിരി, ആയിഷ ശുഐബ്, ഫിൻ‍ഷ ഫൈസൽ‍, സഹ്ല ഹാജറ, ഹിദ ഹാഷിം, നഫ്സ സാജു, നൗബ ഷെറിൻ‍, സഫ്ന മുജീബ്, റിദ ഷിറിൻ‍, ഹുസ്ന നസ്റിൻ‍, ഫർ‍ഹാൻ‍ ഫസൽ‍, ഫാത്തിമ ഷമീസ്, ഖദീജ സഫ്ന, ഹൈഫ അബ്ദുൽ‍ ഹഖ്, ശാമിൽ‍ ശംസുദ്ദീൻ‍, സഹീദ് സുബൈർ‍, ലിയ അബ്ദുൽ ഹഖ് എന്നിവർ‍ക്കുള്ള സർട്ടിഫിക്കറ്റുകൾ‍ എക്സിക്യൂട്ടീവ് അംഗം എ. അഹ്മദ് റഫീഖ്, മദ്രസ പ്രിൻ‍സിപ്പൽ‍ സഈദ് റമദാൻ‍ നദ്വി, വൈസ് പ്രിൻ‍സിപ്പൽ  പി.എം അഷ്റഫ്, അഡ്മിനിസ്ട്രേറ്റർ‍ എ.എം ഷാനവാസ്, പി.ടി.എ പ്രസിഡണ്ടുമാരായ റഫീഖ് അബ്ദുല്ല, കെ.വി സൈനുദ്ദീൻ‍, സാമൂഹിക പ്രവർത്തകരായ അബ്ദുള്ള ലത്തീഫ് ആയഞ്ചേരി, അസീൽ അബ്ദുറഹ്മാൻ‍, നൗഷാദ് മഞ്ഞപ്പാറ എന്നിവർ  വിതരണം ചെയ്തു.

You might also like

Most Viewed