രക്തദാ­ന പ്രവർ­ത്തനം; കെ­.എം.സി­.സി­ക്ക് കിംഗ് ഹമദ് യൂ­ണി­വേ­ഴ്സി­റ്റി­ അവാ­ർ­ഡ്


മനാമ: മികച്ച രക്തദാന പ്രവർത്തനത്തിന് ബഹ്‌റൈൻ കെ.എം.സി.സിയെ കിംഗ് ഹമദ് യൂണിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ അവാർഡ് നൽകി ആദരിച്ചു. കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ അവാർഡും സർട്ടിഫിക്കറ്റും കേണൽ ഖാലിദ് അഹമ്മദ് അൽ സിന്ധിയിൽ നിന്നും (ഡെപ്യൂട്ടി സി.ഇ.ഒ ആന്റ് ജനറൽ മാനേജർ ഓഫ് മെഡിക്കൽ അഫെയേഴ്സ്) കെ.എം.സി.സി സംസ്ഥാന സെക്രട്ടറിയും ജീവസ്പർശം രക്തദാനം ചെയർമാനും കൂടിയായ കെ. സി മുനീർ, കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡണ്ടും ജീവസ്പർശം ജനറൽ കൺവീനർ കൂടിയായ എ.പി ഫൈസൽ, കെ.എം.സി.സി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിയും ജീവസ്പർശം കൺവീനർ കൂടിയായ ഫൈസൽ കോട്ടപ്പള്ളി, മുഹറക്ക് കെ.എം.സി.സി ജനറൽ സെക്രട്ടറി കെ.യു അബ്ദുൽ ലത്തീഫ് എന്നിവർ ഏറ്റുവാങ്ങി.

രക്തദാനപ്രവർത്തനത്തിൽ കെ.എം.സി.സി നടത്തുന്ന പ്രവർത്തനം മഹത്തരമാണെന്ന് കിംഗ് ഹമദ് യൂണിവേഴ്സിറ്റി അധികൃതർ പറഞ്ഞു. രക്തദാന പ്രവർത്തനത്തിൽ കഴിഞ്ഞ ഒന്പത് വർഷത്തിനുള്ളതിൽ ഇരുപത്തിയഞ്ചു ക്യാന്പുകളിലായി നാലായിരത്തോളം പേരാണ് രക്തം ദാനം ചെയ്തത്. കൂടാതെ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന വളണ്ടിയർ ടീമും കെ.എം.സി.സിക്ക് ഉണ്ട്. രക്ത ദാന പ്രവർത്തനത്തിന് മാത്രമായി ജി.സി.സിയിൽ ആദ്യമായി ബ്ലഡ് ബുക്ക് എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷനും ജീവസ്പർശം എന്ന പേരിൽ വെബ് സൈറ്റും പ്രവർത്തിച്ചു വരുന്നു. കൂടാതെ കേരളത്തിലുടനീളം സ്പർശം ബ്ലഡ് ഡോണേഴ്സ് ഫോറവുമായി സഹകരിച്ചു രക്ത ദാന പ്രവർത്തനം നടത്തിവരുന്നുണ്ട്.

You might also like

Most Viewed