പ്രവാ­സി­ ഗൈ­ഡൻ­സ് ഫോ­റം വി­ദ്യാ­ർ­ത്ഥി­കൾ­ക്കാ­യി­ ഓൺ­ലൈൻ ടെ­സ്റ്റ്‌ സീ­രീസ് ആരംഭി­ച്ചു­


മനാമ: ഡൽഹി ആസ്ഥാനമായ വാക് വിത്ത്‌ എ സിവിൽ സർവീസ് സംഘടനയുമായി ചേർന്ന് പ്രവാസി ഗൈഡൻസ് ഫോറം ബഹ്‌റൈനിലെ ആറാം ക്ലാസ്സ്‌ മുതൽ പന്ത്രണ്ടാം ക്ലാസ്സ്‌ വരെയുള്ള വിദ്യാർത്ഥികൾക്കായി ഓൺലൈൻ ടെസ്റ്റ്‌ സീരീസ് ആരംഭിച്ചു. 

വിദ്യാർത്ഥികളുടെ അക്കാദമിക് നിലവാരം, അഭിരുചി, പഠ്യേതര വിഷയങ്ങളിലുള്ള പ്രതിപത്തി, മത്സരപരീക്ഷകളോടുള്ള ആഭിമുഖ്യം ഇവ അളന്നെടുത്ത് ഉചിതമായ ശുപാർശകൾ നൽകുന്ന ഒരു ഓൺലൈൻ പദ്ധതിയാണിത്. ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥർ തയ്യാറാക്കിയ ചോദ്യാവലി ഒബ്ജക്റ്റീവ് ചോദ്യങ്ങളുടെ സമാഹാരമാണിതെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. 

ഈ പദ്ധതിയിൽ ചേരുന്നതിന് മാഹൂസിലെ ഗ്ലോബൽ ബിൽഡിംഗിൽ ഉള്ള പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ ഓഫീസുമായി നേരിൽ ബന്ധപ്പെടാവുന്നതാണ്. എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ രാത്രി 9.30 വരെ ഓഫീസ് പ്രവർത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

You might also like

Most Viewed