ലിനിയുടെ വേർപാട് ബഹ്‌റൈനും വേദനയായി


മനാമ:കോഴിക്കോട് ജില്ലയിൽ പേരാമ്പ്രയിൽ നിപ്പാ വൈറസ് ബാധ മൂലം മരിച്ച സ്റ്റാഫ് നഴ്സ് ആയിരുന്ന ലിനിയുടെ വേർപാട് ബഹ്‌റൈൻ പ്രവാസികൾക്കും തീരാവേദനയായി.ലിനിയുടെ ഭർത്താവ് ബഹ്‌റൈൻ പ്രവാസിയാണ്. ബഹ്‌റൈനിലെ ആവാൻ മീഡിയയിലെ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയാണ്  സജീഷ് . ലിനിക്ക് അസുഖമാണെന്നറിഞ്ഞതിനെ തുടർന്ന് ശനിയാഴ്ച തന്നെ സജീഷ് നാട്ടിലേയ്ക്ക് പോയിരുന്നു. സജീഷ് കഴിഞ്ഞ ദിവസം രാവിലെ തന്നെ നാട്ടിലെത്തിയെങ്കിലും അവസാനമായി ഒരു  നോക്ക് പോലും ലിനിയെ കാണാനായില്ല.  രോഗം പകരുമെന്ന്‌ ഡോക്ടര്‍മാരും ആരോഗ്യ വിദഗ്ധരും ചൂണ്ടിക്കാട്ടിയതോടെ മൃതദേഹം വീട്ടിൽ പോലും കൊണ്ടുവരാതെ വെസ്റ്റ്ഹിൽ ഇലക്ട്രിക് ശ്മശാനത്തിൽ ദഹിപ്പിക്കുകയായിരുന്നു. 
വടകര സ്വദേശിയായ സജീഷിന് ബഹ്‌റൈനിൽ വലിയൊരു സൗഹൃദ വലയം തന്നെയുണ്ട്. .ഇവർക്ക്  റിതുൽ  (5 വയസ്സ്),സിദ്ധാർഥ്‌ (2) എന്നീ  രണ്ടു കുട്ടികളുമുണ്ട്.

You might also like

Most Viewed