കൊ­ലപാ­തകത്തിന് ജയി­ലി­ലാ­യ പ്രതി­ സി­ഗററ്റി­നാ­യി­ ഗാ­ർ­ഡു­കളെ­ ആക്രമി­ച്ചു­


മനാ­മ : കൊ­ലപാ­തക കു­റ്റത്തിന് ജയി­ലി­ലാ­യ പ്രതി­ സി­ഗററ്റി­ന് വേ­ണ്ടി­ ജു­അ ജയി­ലി­ലെ­ ഗാ­ർ­ഡു­കളെ­ ആക്രമി­ച്ചതാ­യി­ കോ­ടതി­ രേ­ഖകൾ വ്യക്തമാ­ക്കു­ന്നു­. പ്രതി­ കൊ­ലപാ­തകത്തിന് ജീ­വപര്യന്തം ശി­ക്ഷ അനു­ഭവി­ക്കു­കയാ­ണ്. തന്റെ­ പേ­രി­ലു­ള്ള പു­തി­യ കു­റ്റകൃ­ത്യത്തിന് മറ്റൊ­രു­ വി­ചാ­രണ കൂ­ടെ­ ഇയാൾ നേ­രി­ടേ­ണ്ടി­വരും. ജയിൽ ക്ലി­നി­ക്കിൽ മെ­ഡി­ക്കൽ പരി­ശോ­ധനയ്ക്കാ­യി­ കൊ­ണ്ടു­പോ­കു­ന്നതി­നി­ടയി­ലാണ് ഇയാൾ ഗാ­ർ­ഡു­കളെ­ ആക്രമി­ച്ചത്.

മറ്റ് തടവു­കാ­രിൽ നി­ന്ന് ഇയാൾ നേ­രത്തെ­ സി­ഗരറ്റ് മോ­ഷണം നടത്തി­യി­രു­ന്നു­. വൈ­ദ്യ പരി­ശോ­ധനക്ക് ശേ­ഷം പു­കവലി­ക്കു­ന്ന മു­റി­യി­ലേയ്­ക്ക് പോ­കാൻ ഇയാൾ ശ്രമി­ച്ചതാ­യും മോ­ഷ്ടി­ച്ച സി­ഗററ്റ് അയാ­ളി­ൽ­നി­ന്നും കണ്ടെ­ത്തി­യതോ­ടെ­ ഗാ­ർ­ഡു­കളെ­ ആക്രമി­ക്കു­കയാ­യി­രു­ന്നെ­ന്ന് ഒരു­ പോ­ലീ­സു­കാ­രൻ പറഞ്ഞു­. ആക്രമണത്തിൽ ഒരു­ പോ­ലീ­സു­കാ­രന് പരി­ക്കേ­റ്റു­.

You might also like

Most Viewed