മയക്കു­മരു­ന്ന് കടത്താൻ ശ്രമി­ച്ചയാ­ളെ­ സ്‌നി­ഫർ ഡോ­ഗി­ന്റെ­ സഹാ­യത്തോ­ടെ­ പി­ടി­കൂ­ടി­


മനാ­മ : അതി­വി­ദഗ്‌ധമാ­യി­ മയക്കു­മരു­ന്ന് കടത്താൻ ശ്രമി­ച്ചയാ­ളെ­ സ്‌നി­ഫർ ഡോ­ഗി­ന്റെ­ സഹാ­യത്തോ­ടെ­ പി­ടി­കൂ­ടി­. ഹാ­ഷിഷ് സോ­ക്സി­നു­ള്ളി­ലാ­ക്കി­ മഞ്ഞൾ­പ്പൊ­ടി­ വി­തറി­യെ­ത്തി­യ അറബ് സദേ­ശി­യു­ടെ­മേൽ സ്‌നി­ഫർ ഡോഗ് ചാ­ടി­വീ­ഴു­കയാ­യി­രു­ന്നു­. ഫഹദ് കോ­സ്വേ­യി­ലാണ് സംഭവം.

27കാ­രനാ­യ പ്രതി­ സമാ­ന കു­റ്റത്തിന് നി­രവധി­ തവണ അറസ്റ്റ് ചെ­യ്യപ്പെ­ട്ടി­രു­ന്നു­. ഇയാൾ മയക്കു­മരു­ന്ന് ബഹ്റൈ­നിൽ എത്തി­ക്കു­കയും കാ­മു­കി­ വഴി­ വി­ൽ­ക്കു­കയു­മാ­യി­രു­ന്നു­ പതി­വെ­ന്ന് പോ­ലീസ് പറഞ്ഞു­. പ്രതി­യു­ടെ­ മൊ­ബൈൽ ഫോ­ണി­ലേ­ക്ക് നി­രവധി­ തവണ വി­ളി­ച്ചതി­ന്റെ­ അടി­സ്ഥാ­നത്തിൽ ഇയാ­ളു­ടെ­ കാ­മു­കി­യേ­യും അറസ്റ്റ് ചെ­യ്തു­. തന്റെ­ രാ­ജ്യനി­ന്നും മയക്കു­മരു­ന്നു­കൾ വാ­ങ്ങി­ സോ­ക്സു­കൾ­ക്കു­ള്ളിൽ ഒളി­പ്പി­ച്ചു­വച്ചി­രു­ന്നതാ­യും സ്‌നി­ഫർ ഡോ­ഗി­ൽ­നി­ന്നും രക്ഷനേ­ടു­ന്നതി­നാ­യി­ മഞ്ഞൾ­പ്പൊ­ടി­ വി­തറു­കയു­മാ­യി­രു­ന്നെ­ന്ന്പ്രതി­ പ്രോ­സി­ക്യൂ­ട്ടർ­മാ­രെ­ അറി­യി­ച്ചു­.

പ്രതി­ക്ക് പത്ത് വർ­ഷം തടവും 5,000 ബഹ്‌റൈൻ ദി­നാർ പി­ഴയും വി­ധി­ച്ചു­. 26കാ­രി­യാ­യ കാ­മു­കി­ക്ക് ആറ് മാ­സം തടവും 100 ബഹ്‌റൈൻ ദി­നാർ പി­ഴയു­മാണ് വി­ധി­ച്ചി­രി­ക്കു­ന്നത്. ഇയാൾ ഹൈ­ അപ്പീ­ൽ­സ് കോ­ടതി­യിൽ അപ്പീൽ നൽ­കി­യെ­ങ്കി­ലും അത് തള്ളി­ക്കളഞ്ഞകോ­ടതി­ ലോ­വർ കോ­ടതി­യു­ടെ­ വി­ധി­ ശരി­വെ­ക്കു­കയാ­യി­രു­ന്നു­.

You might also like

Most Viewed