തൊ­ഴി­ലാ­ളി­കളു­ടെ­ ക്ഷേ­മത്തിന് മു­ൻ­ഗണന


മനാ­മ : തൊ­ഴി­ലാ­ളി­കളു­ടെ­ ക്ഷേ­മത്തി­നാണ് മു­ന്ഗണനയെ­ന്ന് സാ­മൂ­ഹ്യ വി­കസന വകു­പ്പ് മന്ത്രി­ ജമിൽ ഹു­മൈ­ദാൻ അഭി­പ്രാ­യപ്പെ­ട്ടു­. നോ­ർ­തേൺ ഗവർ­ണറേ­റ്റ് മു­നി­സി­പ്പൽ കൗ­ൺ­സിൽ തലവൻ മു­ഹമ്മദ് ഖലീ­ഫ ബു­ ഹൂ­മു­ദ്, കൗ­ൺ­സിൽ അംഗം ഹു­സൈൻ അലി­ അൽ ഖയാത് എന്നി­വർ­ക്ക് തൊ­ഴിൽ - സാ­മൂ­ഹ്യ വി­കസന വകു­പ്പി­ന്റെ­ ആഭി­മു­ഖ്യത്തിൽ നൽ­കി­യ സ്വീ­കരണത്തി­ലാണ് മന്ത്രി­ ഇത് പറഞ്ഞത്. പരി­മി­തമാ­യ വരു­മാ­നമു­ള്ള കു­ടുംബങ്ങളെ­ കണ്ടെ­ത്താ­നും അർ­ഹരാ­യവർ­ക്ക് സഹാ­യങ്ങൾ നൽ­കാ­നു­മു­ള്ള സംവി­ധാ­നം ഏർ­പ്പെ­ടു­ത്തേ­ണ്ട ആവശ്യകതയെ­പ്പറ്റി­ യും യോ­ഗത്തിൽ ചർ­ച്ച ചെ­യ്തു­.

പൗ­രന്മാ­ർ­ക്ക് മി­കച്ച സേ­വനങ്ങൾ ലഭ്യമാ­ക്കു­ന്നതിന് മു­നി­സി­പ്പൽ കൗ­ൺ­സി­ലി­ന്റെ­ പ്രയത്നത്തെ­ തൊ­ഴി­ൽ­-സാ­മൂ­ഹ്യ വി­കസന മന്ത്രി­ പ്രശംസി­ച്ചു­. തീ­പി­ടി­ത്തത്തിൽ വീട് നഷ്ടപ്പെ­ട്ട കു­ടുംബങ്ങളെ­ സഹാ­യി­ക്കു­ന്നതിന് മന്ത്രി­സഭയും മു­നി­സി­പ്പൽ കൌ­ൺ­സി­ലും തമ്മി­ലു­ള്ള സഹകരണം ഉറപ്പാ­ക്കണമെ­ന്നും മന്ത്രി­ ആവശ്യപ്പെ­ട്ടു­.

You might also like

Most Viewed